ശരിക്കും ഞങ്ങൾതന്നെ…! മംഗലംപാലം ദൈവദാൻ സെന്‍ററിലെ അമ്മമാർക്ക് ഉച്ചഭക്ഷണം ഒരുക്കി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി വാർഷികം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ

congress-mothersവടക്കഞ്ചേരി: അശരണരും അനാഥരുമായ അമ്മമാർക്കൊപ്പം മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി വാർഷികം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ. വണ്ടാഴിയിലെ ചല്ലുപടി നൂറ്റിപന്ത്രണ്ടാം ബൂത്ത് കമ്മിറ്റിയാണ് പഞ്ചായത്ത് മെംബർ ആർ.സുരേഷിന്‍റെ നേതൃത്വത്തിൽ മംഗലംപാലം ദൈവദാൻ സെന്‍ററിലെ 180 അമ്മമാർക്ക് ഉച്ചഭക്ഷണം ഒരുക്കി പാർട്ടി പ്രവർത്തനം വ്യത്യസ്തമാക്കിയത്.

ഭക്ഷണവിതരണം ഡിസിസി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി മണ്ഡലം പ്രസിഡന്റുമാരായ റെജി കെ.മാത്യു, പി.കെ.ചന്ദ്രൻ, യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, ദൈവദാൻ സെന്റർ മദർ സുപ്പീരിയർ സിസ്റ്റർ മിന്റോ, ബ്ലോക്ക് വൈസ് പ്രസിഡൻറ് അരവിന്ദാക്ഷൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത പ്രദീപ്, കൺവീനർ ടി.വി.രാജേഷ്, എ.സി.നാരായണൻ പ്രസംഗിച്ചു.

Related posts