ഈ ശിക്ഷ മതിയാകുമോ? നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് എഴുവര്‍ഷം കഠിനതടവും പിഴയും; ഒരുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി

courtമ​ഞ്ചേ​രി: നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നു ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യും. തി​രൂ​ർ ആ​ല​ത്തി​യു​ർ വെ​ള്ളാ​മ​ശേ​രി എ​ര​ച്ച​ന്പാ​ട്ട് അ​ഷ്റ​ഫ് എ​ന്ന മു​ഹ​മ്മ​ദ് അ​ഷ്റ​ഫി (42)നെ​യാ​ണ് മ​ഞ്ചേ​രി പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

പീ​ഡ​ന ശ്ര​മ​ത്തി​നു ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വ്, 10000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചില്ലെങ്കിൽ ആ​റു​മാ​സ​ത്തെ അ​ധി​ക ത​ട​വ്, പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വ്, 10000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചില്ലെങ്കിൽ ആ​റു​മാ​സ​ത്തെ അ​ധി​ക ത​ട​വ്, സെ​ക‌്ഷ​ൻ ഒ​ന്പ​തു പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വ്, 5000 രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചില്ലെങ്കിൽ മൂ​ന്ന് മാ​സം, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ആ​റു​മാ​സം എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​ത്തുകയും വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പയും പെൺകുട്ടിക്ക് ന​ൽ​കണം.

Related posts