ഭാരിച്ച കാര്യം തിരക്കേണ്ടന്ന്.! ജോലി ചെയ്താൽ ശമ്പളം കിട്ടാൻ സ്ഥാ​പ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് വേ​ണ​മെ​ന്നി​ല്ലെന്ന് ഹൈക്കോടതി

COURT-Lകൊ​ച്ചി: ശമ്പളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ​ക്കു സ്ഥാ​പ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് വേ​ണ​മെ​ന്നു നി​ഷ്ക​ർ​ഷി​ക്കാ​നാ​വി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. ശമ്പള​ത്തി​നാ​യി ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണ​മെ​ന്ന മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​​റി​ന്‍റെ (എം​സി​സി) നി​ർ​ദേ​ശ​ത്തി​നെ​തി​രേ ടി.​എം. ദി​നേ​ശ് കു​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ ഹ​ർജിയി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ്.

ഏ​തെ​ങ്കി​ലു​മൊ​രു പ്ര​ത്യേ​ക​ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങ​ണ​മെ​ന്നു ജീ​വ​ന​ക്കാ​രോ​ടു നി​ർ​ദേ​ശി​ക്കാ​ൻ എം​സി​സി​ക്കു ക​ഴി​യി​ല്ലെ​ന്നു സിം​ഗി​ൾ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ശമ്പളം ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ഐ​ഡി​ബി​ഐ​യ്ക്ക് ഒ​രു നി​ർ​ദേ​ശം ഹ​ർ​ജി​ക്കാ​ർ ന​ൽ​കി​യാ​ൽ തീ​രാ​വു​ന്ന പ്ര​ശ്നം മാ​ത്ര​മാ​ണി​ത്- ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ​ക്കു ത​ന്നെ പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്ന ഈ ​വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം ത​ട​ഞ്ഞ​തു ശ​രി​യാ​യി​ല്ലെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ശമ്പള കു​ടി​ശി​ക​യും ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Related posts