മിണ്ടാപ്രാണികൾക്കായി..! കുടിക്കാനും കുളിക്കാനും വെള്ളമില്ല; മൃ​ഗാ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പ​ശു​ക്ക​ളു​മാ​യി ക​ർ​ഷ​ക​ന്‍റെ ധ​ർ​ണ

pazhu-strike-lഅമ്പൂരി: അ​ന്പൂ​രി മൃ​ഗാ​ശു​പ​ത്രി വ​ള​പ്പി​ൽ 13 പ​ശു​ക്ക​ളെ കൊ​ണ്ടു നി​ർ​ത്തി ക​ർ​ഷ​ക​ന്‍​റെ ധ​ർ​ണ. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു ധ​ർ​ണ. ത​ന്‍​റെ ഫാ​മി​ലെ 13 പ​ശു​ക്ക​ളു​മാ​യി അമ്പൂരി കൂ​ട്ട​പ്പു ബി​സ്മി​ല്ല മ​ൻ​സി​ലി​ൽ ഹാ​ഷി​മു​ദ്ദീ​നാ​ണ് വേ​റി​ട്ട സ​മ​ര​ത്തി​നു ത​യാ​റാ​യ​ത്. ക​ടു​ത്ത വേ​ന​ലി​ൽ ഒ​രി​ക്ക​ലും വ​റ്റാ​ത്ത ജ​ല​സ്രോ​ത​സ് വ​റ്റി​പ്പോ​യ​താ​ണ് ഈ ​ക്ഷീ​ര​ക​ർ​ഷ​ക​നു വി​ന​യാ​യ​ത്.

ലോ​ണെ​ടു​ത്തു തു​ട​ങ്ങി​യ ഈ ​സം​രം​ഭം ഒ​രു രീ​തി​യി​ലും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സ​മ​ര​ത്തി​നു ഒ​റ്റ​യ്ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ ഈ ​സ​മ​യ​ത്ത് ഇ​ത്ര​യും പ​ശു​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​യി.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അമ്പൂരി മൃ​ഗ​ഡോ​ക്ട​ർ എ​ൽ. അ​യ്യ​ൻ​ക​ന്നും, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ബി. ​ഷാ​ജി​യും മെമ്പര്‍മാ​രും രാ​വി​ലെ മു​ത​ൽ ച​ർ​ച്ച ചെ​യ്തി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.

വൈ​കു​ന്നേ​രം നാ​ലോ​ടെ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​ഴ്ച​യി​ൽ പ​തി​നാ​യി​രം ലി​റ്റ​ർ വെ​ള്ളം കൊ​ടു​ക്കാ​മെ​ന്നും ഇ​തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​ക്കാ​മെ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ.​എ​ൻ. ശ​ശി​യു​ടെ ഉ​റ​പ്പി​ന്‍​റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കൊ​ണ്ട​കെ​ട്ടി സു​രേ​ന്ദ്ര​ന്‍​റേ​യും ജോ​യി അ​ഞ്ചു​പ​ങ്കി​ലി​ന്‍​റേ​യും മ​ധ്യ​സ്ഥ​ത​യി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Related posts