പെർഫോമൻസ് പോരാ..! രണ്ടു സിപിഐ മന്ത്രിമാർക്കെതിരേ പാർട്ടിക്കുള്ളിൽ പട; മന്ത്രി സുനിൽകുമാറിനും തിലോത്തമനും മാത്രമേ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടു ള്ളുവെന്നും പാർട്ടി

cpiഎം.ജെ.ശ്രീജിത്ത്

തി​രു​വ​ന​ന്ത​പു​രം: സി.​പി.​ഐ​യി​ൽ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ പ​ട​പ്പു​റ​പ്പാ​ട്. അ​ധി​കാ​ര​മേ​റ്റ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മ​ന്ത്രി​മാ​രു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം പാർട്ടിക്കുള്ളിൽ ശ​ക്ത​മാ​കു​ക​യാ​ണ്. കൃ​ഷി വ​കു​പ്പ് മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റും റ​വ​ന്യൂ മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​നും  ഭ​ക്ഷ്യ​മ​ന്ത്രി പി ​തി​ലോ​ത്ത​മ​നും വ​നം മ​ന്ത്രി കെ ​രാ​ജു​വു​മാ​ണ് സി.​പി.​ഐ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി മ​ന്ത്രി സ​ഭ​യി​ലു​ള്ള​ത്.

‌   ഇ​തി​ൽ സു​നി​ൽ​കു​മാ​റി​നും ച​ന്ദ്ര​ശേ​ഖ​ര​നു​ം മാ​ത്ര​മെ സാ​ന്നി​ധ്യ​മാ​റി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളു​വെ​ന്നും മ​റ്റു​ള്ള ര​ണ്ടു​പേ​രും ശ​രാ​ശ​രി പ്ര​ക​ട​നം​പോ​ലു​മെ​ത്തു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം നേ​ര​ത്തെ ത​ന്നെ ഉ​യ​ർ​ന്ന​താ​ണ്. വ​കു​പ്പു​ക​ൾ ന​ല്ല​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ഉ​യ​ർ​ത്തി​പ്പിടി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ൽ ത​ന്നെ അ​ന്ത്യ​ശാ​സ​നം ഉ​യ​ർ​ന്ന​താ​ണ്.

എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ്-​വ​നം മ​ന്ത്രി​മാ​രു​ടെ പ്ര​ക​ട​നം മെ​ച്ച​മാ​കു​ന്നി​ല്ലെ​ന്ന് ശ​ക്ത​മാ​യ വി​കാ​രം സി.​പി.​ഐ​യ്ക്കു​ള്ളി​ൽ  ഉ​യ​രു​ക​യാ​ണ്. ഇ​വ​രെ മാ​റ്റി നി​ർ​ത്തി ക​ഴി​വും പ്രാ​പ്തി​യു​ള്ള​വ​രെ വ​കു​പ്പ് ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പാ​ർ​ട്ടി​യി​ൽ വീ​ണ്ടും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി​ക്കെ​തി​രെ​യാ​ണ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വി​ല​ക്ക​യ​റ്റം നി​ല​നി​ൽ​ക്കു​ന്പോ​ഴും ഇ​തി​നെ നേ​രി​ടാ​ൻ വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​നം സി.​പി.​എ​മ്മി​നു​ള്ളി​ലു​മു​ണ്ട്. ഇ​ക്കാ​ര്യം സി​പി​ഐ നേ​തൃ​ത്വ​ത്തെ സി.​പി.​എം നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ച​തു​മാ​ണ്. അ​രി​വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ആ​ന്ധ്രഅ​രി കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​​ന്ധ്ര​സ​ർ​ക്കാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മമാ​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്.

അ​ടു​ത്ത സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ൽ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​വ​രെ മാ​റ്റ​ണ​മെ​ന്ന ശ​ക്ത​മാ​യ അ​ഭി​പ്രാ​യം ഉ​ണ്ടാ​കും. മു​ൻ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ന്ത്രി​മാ​രാ​യി​രു​ന്ന ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെയും സി ​ദി​വാ​ക​ര​ന്‍റെയും  ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെയും കെ.​പി രാ​ജേ​ന്ദ്ര​ന്‍റെയും മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍റെയും  പ്ര​ക​ട​നം മ​ന്ത്രി​മാ​ർ പ​ഠി​ക്ക​ണ​മെ​ന്നാ​ണ് സി.​പി.​ഐ​യി​ലെ ആ​വ​ശ്യം.

വി.​എ​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​രി​വി​ല ഉ​യ​ർ​ന്ന​പ്പോ​ൾ അ​രി​ക്ക​ട​ക​ളും പീ​പ്പിൾ ബ​സാ​റു​ക​ളും അ​ട​ക്ക​മു​ള്ള ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സി ​ദി​വാ​ക​ര​നു ക​ഴി​ഞ്ഞ​തും വി​മ​ർ​ശ​ക​ർ എ​ടു​ത്തു കാ​ണി​ക്കു​ന്നു. ഇ​വ​ർ​ക്കു പ​ക​രം ആ​രെ​വേ​ണ​മെ​ന്ന് പ​റ​യു​ന്നി​ല്ലെ​ങ്കി​ലും ക​ഴി​വു​ള്ള​വ​രെ വ​കു​പ്പ് ഏ​ൽ​പ്പി​ച്ച് പാ​ർ​ട്ടി​യു​ടെ യ​ശഃ​സ് ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോഴത്തെ പ​ട​പ്പു​റ​പ്പാ​ട് പാ​ർ​ട്ടി​യി​ൽ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

Related posts