‘തൊഴി’ലാളി പാർട്ടി..! സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി സി​ഐ​ടി​യു; ക​ള​മ​ശേ​രി​യി​ലെ വി​വാ​ദ നേ​താ​വി​നൊ​പ്പം ചില സിപിഎം പ്രവർത്തകർ കയറ്റിറക്ക് ജോലി തടസപ്പെടുത്തുന്നു

ക​ള​മ​ശേ​രി: സി​പി​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റി​റ​ക്ക് ത​ട​യു​വെ​ന്ന പ​രാ​തി​യു​മാ​യി സി​ഐ​ടി​യു അം​ഗ​ങ്ങ​ൾ ജി​ല്ലാ നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു. ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ കാ​റു​ക​ൾ ഇ​റ​ക്കാ​ൻ വ​രു​ന്ന ലോ​റി​ക​ൾ രാ​ത്രി​യു​ടെ മ​റ​വി​ൽ സിപിഎം ​നേ​താ​ക്ക​ന്മാ​ർ ഒ​രു സം​ഘം ആ​ളു​ക​ളോ​ടൊ​പ്പം ത​ട​യു​ന്ന​താ​യാ​ണ് പ​രാ​തി.

ഷോ​റൂ​മി​ലേ​ക്ക് കാ​റു​ക​ൾ ഇ​റ​ക്കാ​നു​ള്ള അ​നു​മ​തി ഇ​ട​പ്പ​ള്ളി ടോ​ളി​ലു​ള്ള ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്. വൈ​റ്റി​ല വ​രെ ഇ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ബൈ​ക്കു​ക​ൾ ഇ​റ​ക്കു​ന്ന​ത് അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലെ പൂ​ളു​ക​ളി​ൽ പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ്. കാ​റു​ക​ൾ ഇ​റ​ക്കു​ന്ന ജോ​ലി​യും ക​ള​മ​ശേ​രി മേ​ഖ​ല​യി​ൽ സിപിഎം ​പ്ര​വ​ർ​ത്ത​ക​രെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ക​ള​മ​ശേ​രി​യി​ലെ വി​വാ​ദ നേ​താ​വി​നൊ​പ്പം ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ സി​പിഎം ​കൗ​ൺ​സി​ല​റും ഉ​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ ത​ന്നെ തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്നുവെ​ന്ന് ഇ​ട​പ്പ​ള്ളി ടോ​ളി​ലെ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. എ​ള​മ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts