ദളിത് യുവതിയുടെ മുഖത്തടിച്ച് സിപിഎം വനിതാ മന്ത്രിയുടെ ഭര്‍ത്താവ്, ദളിത് സ്‌നേഹം പ്രസംഗത്തില്‍ മാത്രമേയുള്ളോയെന്ന് കേന്ദ്രനേതൃത്വത്തിന് യുവതിയുടെ കത്ത്, കണ്ണൂര്‍ സിപിഎമ്മില്‍ ദളിത് പ്രതിസന്ധി

മട്ടന്നൂരില്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയതിനു പിന്നാലെ വന്‍വിവാദം. പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് സ്ത്രീയുടെ മുഖത്ത് മന്ത്രി കെ.കെ. ശൈലജയുടെ അടിച്ചെന്നതാണ് പുതിയ വിവാദ കാരണം. ഒരു പ്രമുഖ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദ്ദേശം നല്‍കി. ഇത് വെട്ടിലാക്കുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെയാണ്. ഈ വിഭാഗത്തിന് വളരെ വേണ്ടപ്പെട്ടയാളാണ് ഭാസ്കരന്‍. സംഭവം വിവാദമായതോടെ സംഘപരിവാര്‍ സംഘടനയാണ് പ്രശ്‌നത്തിനു വന്‍ പ്രചാരണമാണ് നല്കുന്നത്.

അടികൊണ്ടയാളും കൊടുത്തയാളും പാര്‍ട്ടിക്കാരായതിനാല്‍ പാര്‍ട്ടി വേദിയില്‍ തന്നെ സംഭവം ഒത്തുതീര്‍ക്കാനാണ് നീക്കം. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ചു ബുധനാഴ്ച തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണു കേന്ദ്രനേതൃത്വത്തിലേക്കു പരാതി എത്തിയത്. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. മട്ടന്നൂരിലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണു ഷൈലജയുടെ ഭര്‍ത്താവ് ഭാസ്കരന്‍.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. വോട്ടെടെപ്പ് ദിവസം വെകിട്ടു പെരിഞ്ചേരി ബൂത്തിലാണു സംഭവം. ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണു പരാതി. വനിതാ നേതാവിന്റെ കരണത്താണ് ഭാസ്കരന്‍ അടിച്ചത്. അടിയേറ്റ യുവതി കരഞ്ഞുകൊണ്ടാണു സ്ഥലം വിട്ടതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരമാണു യുവതി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയത്. മര്‍ദനമേറ്റ യുവതി ചികിത്സ തേടിയതായും സൂചനയുണ്ട്.

Related posts