ജെന്നിംഗ്‌സിന്റെ സെഞ്ചുറി; ഇംഗ്ലണ് ഭേദപ്പെട്ട നിലയില്‍

cricketമുംബൈ: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി ഇംഗ്ലണ്ട് ഓപ്പണര്‍ കെന്റണ്‍ ജെന്നിംഗ്‌സ് ശ്രദ്ധേകേന്ദ്രമായ ആദ്യ ദിനം സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടി.

അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 19–ാമത്തെ ഇംഗ്ലീഷ് ബാറ്റ്‌സ്മാനാണ് ജെന്നിംഗ്‌സ്. 13 ബൗണ്ടറികളുടെ സഹായത്തോടെ 112 റണ്‍സ് നേടിയ യുവതാരത്തെ ആര്‍.അശ്വിനാണ് പുറത്താക്കിയത്. മൊയിന്‍ അലി (50), ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (46) എന്നിവരും തിളങ്ങി.

ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് കുക്ക്–ജെന്നിംഗ്‌സ് സഖ്യം മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 99 റണ്‍സ് കുറിച്ച ഇരുവരും വേഗത്തില്‍ സ്‌കോര്‍ ചെയ്തും ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ന്ന് വന്ന ജോ റൂട്ട് 21 റണ്‍സിന് പുറത്തായി. മൂന്നാം വിക്കറ്റില്‍ മൊയിന്‍ അലിയെ കൂട്ടുപിടിച്ച് ജെന്നിംഗ്‌സ് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. മൂന്നാം വിക്കറ്റില്‍ സഖ്യം 94 റണ്‍സ് നേടി. കളിനിര്‍ത്തുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് (25), ജോസ് ബട്‌ലര്‍ (18) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തി.

Related posts