മുംബൈക്കു തകർച്ച

criket

മും​ബൈ : ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ആ​ദ്യ ക്വാ​ളി​ഫ​യ​റി​ല്‍ മും​ബൈ ഇന്ത്യൻസിനു ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റി​നു മി​ക​ച്ച സ്‌​കോ​ര്‍. പൂ​ന 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​ക്ക് തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​ത് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ 41 റ​ണ്‍സു​ള്ള​പ്പോ​ള്‍ രോ​ഹി​ത് ശ​ര്‍മ​യ​ട​ക്കം മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ന​ട​ത്തി​യ ഉ​ജ്വ​ല ബാ​റ്റിം​ഗാ​ണ് പൂ​ന​യ്ക്കു മി​ക​ച്ച സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 26 പ​ന്തി​ല്‍ അ​ഞ്ചു പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സ​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ 40 റ​ണ്‍സാ​ണ് ധോ​ണി അ​ടി​ച്ചു കൂ​ട്ടി​യ​ത്.

ജ​സ്പ്രീ​ത് ബും​റ എ​റി​ഞ്ഞ അ​വ​സാ​ന ര​ണ്ടു പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സ​റു​ക​ളു​മാ​യി മ​ഹേ​ന്ദ്ര​സിം​ഗ് ക​ളം നി​റ​ഞ്ഞ​തോ​ടെ മും​ബൈ​ക്ക് മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന മേ​ല്‍ക്കൈ ന​ഷ്ട​മാ​യി. 48 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സു​മ​ട​ക്കം 58 റ​ണ്‍സ് നേ​ടി​യ മ​നോ​ജ് തി​വാ​രി​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഓ​പ്പ​ണ​ര്‍ അ​ജി​ങ്ക്യ ര​ഹാ​ന 43 പ​ന്തി​ല്‍ അ​ഞ്ചു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സു​മ​ട​ക്കം 56 റ​ണ്‍സ് നേ​ടി. അ​തേ​സ​മ​യം, രാ​ഹു​ല്‍ ത്രി​പാ​ഠി​യും (0) നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്തും (1) വേ​ഗ​ത്തി​ല്‍ പു​റ​ത്താ​യ​ത് മും​ബൈ​ക്കു മേ​ല്‍ക്കൈ സ​മ്മാ​നി​ച്ചു.

മും​ബൈ​ക്കു വേ​ണ്ടി മ​ക്‌​ക്ല​നേ​ഗ​ന്‍, ലെ​സി​ത് മ​ലിം​ഗ ക​ര​ണ്‍ ശ​ര്‍മ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ ത​​ക​​ര്‍പ്പ​​ന്‍ ജ​​യ​​വു​​മാ​​യാ​​ണ് ഇ​​രു​​ടീ​​മും പ്ലേ ​ഓ​ഫ് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. മും​​ബൈ കോ​​ല്‍ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​നെ​​യും പൂ​ന കിം​​ഗ്‌​​സ് ഇ​​ല​​വ​​ന്‍ പ​​ഞ്ചാ​​ബി​​നെ​യും ത​​ക​​ര്‍ത്താ​​ണ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്നു ജ​​യി​​ക്കു​​ന്ന​​വ​​ര്‍ നേ​​രി​​ട്ട് 21ന് ​​ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​നു യോ​​ഗ്യ​​ത നേ​​ടും. പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​വ​​ര്‍ക്ക് ഒ​​ര​​വ​​സ​​രം കൂ​​ടി​​യു​​ണ്ടാ​​കും.

Related posts