കു​ടും​ബ വ​ഴ​ക്കിനെ തുടർന്ന് ഭാ​ര്യ​യെ കു​ത്തി​കൊല​പ്പെ​ടു​ത്തി​;  ലാലുവെന്ന രാജനെ  പോലീസ് അറസ്റ്റു ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ന് സ​മീ​പം മു​ട്ട​പ്പ​ല​ത്ത് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു. ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വി​നെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ട്ട​പ്പ​ലം കു​ള​ത്തി​ന​ക​ത്ത് കീ​ഴേ​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ക​ല (45) ആ​ണ് കു​ത്തേ​റ്റ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​ത്താ​വ് ലാ​ലു എ​ന്ന് വി​ളി​യ്ക്കു​ന്ന രാ​ജ​നാ​ണ് ക​ല​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ലാ​ലു​വി​നെ ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ല​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

Related posts