ബിജുവിന്‍റെ മരണവും സിനിമാ ബന്ധവും..! അ​ങ്ക​മാ​ലി​യി​ൽ ഒാ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ

അ​ങ്ക​മാ​ലി: ഓ​ട്ടോ​റി​ക്ഷ​യോ​ടൊ​പ്പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്; സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്ന് ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ.ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സ്വ​ന്തം ഓ​ട്ടോ​റി​ക്ഷ​യോ​ടൊ​പ്പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പീ​ച്ചാ​നി​ക്കാ​ട് പാ​ലി​കു​ട​ത്ത് വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബി​ജു (35) വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ തോ​ട്ട​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ ക​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ൽ ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ര​യ്ക്ക് താ​ഴെ​യു​ള്ള ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ലാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ ആ ​കു​ന്ന​തി​ന് മു​ൻ​പ് സി​നി​മാ മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു ബി​ജു​വി​ന്. മൂ​ന്നു വ​ർ​ഷ​ത്തോ​ള്ളാ​യി അ​തെ​ല്ലാം നി​റു​ത്തി ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യി​ട്ട്. ആ ​സ​മ​യ​ത്ത് സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് ഒ​രു സ​ത്രീ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ത​ന്നെ ചി​ല​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും അ​വ​രി​ലാ​രൊ​ക്കെ​യോ ത​ന്നെ പി​ൻ​തു​ട​രു​ന്ന​താ​യും ബി​ജു​വി​ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.

ഇ​ട​ക്കി​ട​ക്ക്‌ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ ബി​ജു മാ​റ്റാ​റു​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. മൃ​ത​ദേ​ഹം മു​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ സം​സ്ക​രി​ച്ചു.

Related posts