കുടുംബത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ടി ഇളയമകൻ അമ്മയെ ബലി നൽകി ; ജേഷ്‍ഠന്‍റെ പരാതിയിൽ പ്രതി നാരായണനെ പോലീസ് അറസ്റ്റു ചെയ്തു

CRIMEBLOODപുരുലിയ: ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനുവേണ്ടി യുവാവ് അമ്മയുടെ തലയറുത്തു. പശ്ചിമബംഗാളിലെ പുരുലിയയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ഫുലി മഹാതോ എന്ന സ്ത്രീയാണ് കൊല ചെയ്യപ്പെട്ടത്.

ഇവരുടെ മകൻ നാരായണ്‍ മഹാതോ, ഖാർഗോ എന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ബാമഗ്രാമിലെ കാളി ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയായിരുന്നു മകൻ അമ്മയെ ബലി നൽകി കഴുത്തറുത്തത്. ഫുലി മഹാതോയുടെ ഏറ്റവും ഇളയ മകനാണ് നാരായണ്‍.

കൊലയ്ക്കുശേഷം നാരായണ്‍ തന്നെയാണ് ഇതുസംബന്ധിച്ചു മൂത്ത ജ്യേഷ്ഠനെ വിവരമറിയിച്ചത്. ഇയാൾ തുടർന്ന് പോലീസിൽ വിവരം നൽകുകയായിരുന്നു. ഇതേതുടർന്ന് പോലീസ് നാരായണിനെ കസ്റ്റഡിയിലെടുത്തു. കുടുംബത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ടിയാണ് അമ്മയെ ബലി നൽകിയതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ നാരായണിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു

Related posts