Set us Home Page

എന്നെ നൈസായി തേച്ചു; സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ ആരോപണവുമായി മുന്‍ കാമുകി രംഗത്ത്; തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടാഷ

 

റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കാമുകിയും റിയാലിറ്റി ടിവി താരവുമായ നടാഷ റോഡ്രിഗസ് രംഗത്ത്. നിലവിലെ കാമുകിയായ ജോര്‍ജിയാന റോഡ്രിഗസിന് വേണ്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടാഷ പറഞ്ഞു. ജോര്‍ജിയാനയില്‍ റൊണാള്‍ഡോയ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെയായിരുന്നു നടാഷയുടെ ആരോപണം. ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്. ടാബ്ലോയിഡായ ദി സണ്ണിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടാഷ റോണോയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്.

റോണോയുമായുള്ള ബന്ധത്തെക്കുറിച്ച് നടാഷ പറയുന്നതിങ്ങനെ.’അദ്ദേഹത്തിന് മുമ്പ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു, ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍ ഞാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തടഞ്ഞു. പിന്നീട് ഞാന്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ അദ്ദേഹം എന്നെ വെറും കാമപൂര്‍ത്തീകരണത്തിന് മാത്രമാണ് ഉപയോഗിച്ചതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്നാല്‍ അതില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, അദ്ദേഹത്തോടൊപ്പമുളള ദിനങ്ങള്‍ മനോഹരമായിരുന്നു. എന്നാല്‍ വഞ്ചിക്കപ്പെട്ടതായി എനിക്ക് ഇപ്പോള്‍ തോന്നുന്നു’, നടാഷ പറയുന്നു.

റൊണാള്‍ഡോയുടെ ആവശ്യപ്രകാരം താന്‍ നഗ്നചിത്രങ്ങള്‍ പല തവണ അയച്ചു കൊടുത്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. ‘റൊണാള്‍ഡോയുടെ ലിസ്ബണിലെ അപാര്‍ട്ട്‌മെന്റിലെത്തിയാണ് ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നത്. ഈ മാര്‍ച്ച് മാസം അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം അവിടെ പോയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഒരു തൊപ്പിയും 300 യൂറോയും എനിക്ക് തന്നു”. ജോര്‍ജിയാനയെ റോണോ ഇപ്പോള്‍ ആത്മാര്‍ത്ഥമായാണ് സ്‌നേഹിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്ന് നടാഷ പറയുന്നു. കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡോയ്ക്ക നാലാമത്തെ കുഞ്ഞ് പിറന്നത്. സ്പാനിഷ് മോഡല്‍ ജോര്‍ജിയാന റോഡ്രിഗസാണ് കുഞ്ഞിന്റെ അമ്മ. ജോര്‍ജിയാനയ്ക്കും മൂത്ത മകനുമൊപ്പമുളള ചിത്രം റോണോ പങ്കുവച്ചിട്ടുണ്ട്. പെണ്‍കുഞ്ഞാണ് പിറന്നതെന്നും ഏറെ സന്തോഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. നേരത്തേ വാടകഗര്‍ഭപാത്രം വഴി ക്രിസ്റ്റ്യാനോക്ക് ഇരട്ട കുട്ടികള്‍ പിറന്നിരുന്നു. പടിഞ്ഞാറന്‍ യുഎസിലെ സ്ത്രീ വഴി ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ജനിച്ചത്. ഇവ, മതേവു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഏഴ് വയസ്സുകാരനായ മൂത്തപുത്രന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ അമ്മയാരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാഡ്രിഡിലെ ക്വിറോണ്‍ യൂണിവേഴ്‌സല്‍ ആശുപത്രിയിലാണ് റോണോയും കാമുകിയും മക്കളും ഇപ്പോഴുള്ളത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS