പ്ര​കൃ​തി​ക്ക് വരുത്തിയവയ്ക്കുന്ന ദൂ​ഷ്യങ്ങ​ൾ ചി​ല്ല​റ​യൊ​ന്നു​മ​ല്ല! സിഗരറ്റ് കുറ്റികൾ പെറുക്കാൻ ഇനി കാക്കകളെത്തും; കിടിലൻ പദ്ധതിയുമായി സ്റ്റാർട്ടപ്പ് കമ്പനി

പു​ക​വ​ലി​ച്ച​തി​നു ശേ​ഷം സി​ഗ​ര​റ്റ് കു​റ്റി​ക​ൾ വ​ഴി​വ​ക്കി​ൽ വ​ലി​ച്ചെ​റി​യു​ന്പോ​ൾ പ്ര​കൃ​തി​ക്ക് അ​ത് വരുത്തിയവയ്ക്കുന്ന ദൂ​ഷ്യങ്ങ​ൾ ചി​ല്ല​റ​യൊ​ന്നു​മ​ല്ല. ഈ ​സി​ഗ​ര​റ്റ് കു​റ്റി​ക​ൾ പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തോ​ളം മ​ണ്ണി​ൽ കി​ട​ന്ന​തി​നു ശേ​ഷം മാ​ത്ര​മേ അ​ലി​ഞ്ഞു പോ​കു​ക​യു​ള്ളു എ​ന്നാ​ണ് പ​ഠ​നം തെ​ളി​യി​ക്കു​ന്ന​ത്.

ഇ​പ്പോഴി​താ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ഡ​ച്ച് സ്റ്റാർട്ടപ്പ് ക​ന്പ​നി​യു​ടെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​സൈ​ന​ർ​മാ​രാ​യ റു​ബെ​ൻ വാ​ൻ ദെ​ർ ലൂ​ട്ടെ​നും ബോ​ബ് സ്പി​ക്മെ​നും.

തെ​രു​വി​ൽ അ​ടി​ഞ്ഞു കൂ​ടു​ന്ന സി​ഗ​ര​റ്റ് കു​റ്റി​ക​ൾ കാ​ക്ക​ക​ളെ ഉ​പ​യോ​ഗി​ച്ച് എ​ടു​പ്പി​ച്ച് പ്ര​ത്യേ​കം ത​യാ​റാ​ക്കി ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക്രോബാ​ഗു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന ആ​ശ​യ​വു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​രോ സി​ഗ​ര​റ്റ് കു​റ്റി​യും കൊ​ണ്ടി​ടു​ന്പോ​ൾ കാ​ക്ക​യ്ക്ക് പ്ര​തി​ഫ​ല​മാ​യി ബാ​ഗു​ക​ളി​ൽ നി​ന്നും ഭ​ക്ഷ​ണം പു​റ​ത്തേ​ക്ക് വ​രും. അ​ത് എ​ടു​ത്തു​കൊ​ണ്ട് കാ​ക്ക​ക​ൾ​ക്ക് പ​റ​ന്നു പോ​കു​ക​യും ചെ​യ്യാം.

ഒ​രാ​ൾ കാ​ക്ക​ക​ളെ നാ​ണ​യം എ​ടു​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച ക​ണ്ടു​പി​ടു​ത്തം ന​ട​ത്താ​ൻ ഇ​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. പലപ്പോഴും ശല്യക്കാരെന്നു കരുതുന്ന കാക്കകൾ ഇത്രയും ഉപകാരികളാണെന്നാണ് ഇവർ മനസിലാക്കിത്തരുന്നത്. ക്രോബാഗുകളിൽ നിക്ഷേപിക്കാതെ സി​ഗ​ര​റ്റ് കു​റ്റികൾ ഉ​പ​യോ​ഗി​ച്ച് കാ​ക്ക​ക​ൾ കൂ​ട് നി​ർ​മി​ക്കു​ന്നു​ണ്ടെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.

Related posts