കുക്കർ വാങ്ങിയാൽ പോലീസ് പൊക്കും..! വ്യാ​ജ മ​ദ്യ വി​ൽപ്പ​ന കൊ​ഴു​ക്കു​ന്നു: വാ​റ്റ് നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം; പ്ര​ഷ​ർ കു​ക്ക​ർ വാ​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ്

kukkar-lകു​റ്റി​പ്പു​റം: മ​ദ്യ​ശാ​ല​ക​ൾ പ​ല​തും പൂ​ട്ടി​യ​തോ​ടെ ജി​ല്ല​യി​ൽ വ്യാ​ജ മ​ദ്യ​വി​ൽ​പ​ന​യും സ​ജീ​വ​മാ​യി. മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മ​റ​വി​ലു​മാ​യി വ്യാ​ജ​വാ​റ്റ് സം​ഘ​ങ്ങ​ളും വി​പ​ണി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഏ​റ്റ​വും തി​ര​ക്കേ​റി​യ എ​ട​പ്പാ​ളി​ലെ​യും പൊ​ന്നാ​നി​യി​ലെ​യും മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തോ​ടെ​യാ​ണ് മ​ദ്യ സേ​വ​ക​ർ നെ​ട്ടോ​ട്ടം തു​ട​ങ്ങി​യ​ത്.

സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്ക് മ​ദ്യം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വ​ലി​യ വി​ല​ക്ക് വ്യാ​ജ​മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ കൊ​യ്ത്ത് കാ​ല​മാ​ണ്. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് മ​ദ്യ​വി​പ​ണി കീ​ഴ​ട​ക്കാ​ൻ ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം വ്യാ​ജ​വാ​റ്റ് സം​ഘ​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ന്ന​ത്.ഇ​തി​നി​ടെ വ്യാ​ജ മ​ദ്യ​വി​ൽ​പ​ന​യും വ്യാ​ജ​വാ​റ്റും ത​ട​യു​ന്ന​തി​നു​ള്ള പോ​ലീ​സ്, എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്, വ്യാ​ജ​വാ​റ്റി​നാ​യി വ​ലി​യ കു​ക്ക​ർ വി​ല കൊ​ടു​ത്ത് വാ​ങ്ങു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റാ​ൻ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ഷു അ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ൽ വ്യാ​ജ​ൻ ഒ​ഴു​കു​മെ​ന്നാ​ണ് സൂ​ച​ന ,വി​ഷു​വി​ന് ഏ​താ​നും ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കേ എ​ക്സൈ​സ് അ​ധി​കൃ​ത​രും വ്യാ​ജ​മ​ദ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും താ​മ​സ സ്ഥ​ല​ത്ത് മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വ്യ​ക്ത​മാ​യ അ​റി​വി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സി​നെ ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​റി​ല്ല.

ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ക്കു​ക​യും വി​ൽ​പ്പന ന​ട​ത്തു​ക​യും വി​പ​ണി ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും ജി​ല്ല സ​ജീ​വ​മാ​യി​ട്ടു​ണ്ട്. മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ വ്യാ​ജ​ൻ വി​ൽ​ക്കു​ന്ന​വ​ർ വ​ലി​യ തോ​തി​ൽ വി​ല ക​യ​റ്റി​യാ​ണ് മ​ദ്യ സേ​വ​ക​ർ​ക്ക് വ്യാ​ജ​ൻ എ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സും എ​ക്സൈ​സും വ്യാ​ജ മ​ദ്യ വി​ൽ​പ​ന​യും വ്യാ​ജ​വാ​റ്റും നി​യ​ന്ത്രി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്പോ​ൾ പി​ടി​ക്ക​പ്പെ​ടാ​തെ ത​ന്നെ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​ൽ​പാ​ദ​നം ന​ട​ത്താ​നും വി​പ​ണി ക​ണ്ടെ​ത്താ​നും പു​തി​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ക​യാ​ണ് മ​ദ്യ​ലോ​ബി​ക​ൾ.

Related posts