കേ​ര​ള​ത്തി​ൽ ആ​ദ്യം! റാ​ൻ സം​വേ​ർ സൈ​ബ​ർ ആ​ക്ര​മ​ണം വ​യ​നാ​ട്ടി​ൽ; നാ​ലു​ കം​പ്യൂ​ട്ട​റു​ക​ളി​ലെ പ്ര​ധാ​ന ഫ​യ​ലു​ക​ൾ തു​റ​ക്കാ​നാ​കു​ന്നി​ല്ല

cyberattackകോ​ഴി​ക്കോ​ട്: നൂ​റ്റി അ​ന്പ​തോ​ളം രാ​ജ്യ​ങ്ങ​ളെ ബാ​ധി​ച്ച സൈ​ബ​ർ ആ​ക്ര​മ​ണ​മാ​യ റാ​ൻ​സം​വേ​ർ വ​യ​നാ​ട്ടി​ലും. വ​യ​നാ​ട്ടി​ലെ ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ നാ​ല് വി​ൻ​ഡോ​സ് കം​പ്യൂ​ട്ട​റു​ക​ളാ​ണ് ഇ​ന്നു​രാ​വി​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഷ​ട്ട് ഡൗ​ണ്‍ ചെ​യ്തു​പോ​യ ക​ന്പ്യൂ​ട്ട​റു​ക​ളാ​ണ് ഇ​വ​യെ​ന്ന് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

രാ​വി​ലെ കം​പ്യൂ​ട്ട​റു​ക​ൾ തു​റ​ന്ന​പ്പോ​ഴാ​ണ് മൈ ​ഡോ​ക്്യൂ​മെ​ന്‍റ്സി​ലു​ള്ള ഫ​യ​ലു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. മൂ​ന്നു​ദി​വ​സ​ത്തി​ന​കം തു​ക​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഫ​യ​ലു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യു​മെ​ന്ന അ​റി​യി​പ്പാ​ണ് സ്ക്രീ​നി​ൽ തെ​ളി​യു​ന്ന​ത്.​കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​ത്. സൈ​ബ​ർ വി​ദ​ഗ്ധർ 10 മ​ണി​യോ​ടെ ത​ന്നെ ഓ​ഫി​സി​ലെ​ത്തി കം​പ്യൂ​ട്ട​റു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളൊ​ന്നും കം​പ്യൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഓ​ഫീ​സി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റന്‍റ് പ​റ​യു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ളാ​ണ് തു​റ​ക്കാ​ൻ ക​ഴി​യാ​താ​യി​രി​ക്കു​ന്ന​ത്.

റാ​ൻ​സം​വേ​ർ സൈ​ബ​ർ അ​ക്ര​മ​ണം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു. ഒ​രു ല​ക്ഷം സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് നി​ല​വി​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​യം വ്യാ​പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണി​വ.കംപ്യൂട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീം ​ഓ​ഫ് ഇ​ന്ത്യ രാ​ജ്യ​ത്ത് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ബാ​ങ്കു​ക​ൾ, ഓ​ഹ​രി വി​പ​ണി​ക​ൾ, ടെ​ലി​കോം ക​ന്പ​നി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts