Set us Home Page

കന്നട നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതിന് പൊങ്കാല മുഴുവന്‍ കേരളത്തിലെ ഭാവനയ്ക്ക്, സംഘികള്‍ക്കൊപ്പം ചേര്‍ന്ന നിന്റെ സിനിമ കാണില്ലെന്ന് സൈബര്‍ സഖാക്കള്‍, അമളി തിരിച്ചറിയും മുമ്പേ കമന്റുകള്‍ സ്‌ക്രീന്‍ഷോട്ടാക്കി ബിജെപി സൈബര്‍മാരും

സമ്പൂര്‍ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന വെറും പൊങ്ങന്മാരാണ് മലയാളികളെന്ന ആക്ഷേപം വിവരവും അല്പം ചിന്താശേഷിയും ഉള്ളവര്‍ പറയുന്നതാണ്. ആവശ്യത്തിനും അനാവശ്യത്തിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വരെ അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെത്തി അശ്ലീലവും ചീത്തയും പറയുന്നതാണ് ഒരുവിധം മലയാളികളുടെ സ്വഭാവം. അത്തരത്തില്‍ പുതിയ ഇരയായിരിക്കുന്നത് മലയാളത്തിന്റെ പ്രിയനടി ഭാവനയാണ്.

കര്‍ണാടകയിലെ സിനിമ, സീരിയല്‍ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതാണ് മണ്ടന്മാരായ ചില മലയാളികളെ ചൊടിപ്പിച്ചത്. ഒന്നും നോക്കിയില്ല നേരെ ഭാവനയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോയി തെറിവിളികളും ഭീഷണിയും. ഭാവനയുടെ അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും എത്തി തെറിവിളിച്ചു. നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്… എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

സിപിഎം സൈബര്‍ ഗ്രൂപ്പുകളിലും ഭാവനയ്‌ക്കെതിരേ വ്യാപക പ്രചരണം നടക്കുന്നുണ്ട്. അടുത്തിടെ നടിയുടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വരെ കൂട്ടിക്കുഴച്ച് അശ്ലീലം പറഞ്ഞവരും കുറവല്ല. പലതും പ്രസിദ്ധീകരിക്കാന്‍ പോലും യോഗ്യമല്ലാത്തതാണ്. നടി മാറിപ്പോയെന്ന് മനസിലാക്കി ചിലര്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും അതിനുമുമ്പേ പരിവാര്‍ ഗ്രൂപ്പുകള്‍ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളെടുത്ത് സിപിഎമ്മിനെതിരേ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS