ആങ്ങള സംരക്ഷകര്‍ ഇറങ്ങിയിട്ടുണ്ടേയ്..! രക്ഷകന്റെ ആവശ്യമില്ലാത്ത ഒരു പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത്; കേരള സൈബര്‍ വാരിയേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി യുവതി

15-1494828647-19-1492592879-photo-2017-04-19-14-08-30സൈബര്‍ ആക്രമണങ്ങള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും തടയിടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിക്കുന്നവരെന്ന് സ്വയം അവകാശപ്പെടുന്നവരാണ് കേരള സൈബര്‍ വാരിയേഴ്‌സ്. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീജനങ്ങളുടെ ശ്രദ്ധയിലേയ്ക്കായി നിരവധി അറിവുകള്‍ അവര്‍ ഷെയര്‍ ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതൊക്കെ ഇക്കൂട്ടരുടെ തട്ടിപ്പാണെന്നും പൊതുജനതാത്പര്യാര്‍ത്ഥമല്ല ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്ഥാപിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. ഇഷ ഇഷിക എന്ന പേരുകാരിയായ പെണ്‍കുട്ടിയാണ് കേരള സൈബര്‍ വാരിയേഴ്‌സിനെതിരെ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

അറ്റെന്‍ഷന്‍ പ്ലീസ് ,
കേരള സൈബര്‍ വാരിയേഴ്‌സിലെ അലവലാതികളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. രണ്ടു ദിവസം മുന്‍പ് ഇന്‍ബോക്‌സില്‍ ഒരു മെസേജ് വരും വരെ ഞാനീ ടൈപ്പ് മാരണങ്ങളെക്കുറിച്ച് കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. രണ്ടു ദിവസം മുന്‍പ് എന്റെ ഒരു സ്‌കൂള്‍മേറ്റ് എനിക്ക് മെസേജ് അയക്കുകയും അയാള്‍ കേരള സൈബര്‍ വാരിയേഴ്‌സെന്ന രക്ഷകരുടെ കൂട്ടായ്മയില്‍ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ,അവരുടെ രക്ഷാപ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി കൈരളിയില്‍ വന്ന ഒരു വാര്‍ത്തയുടെ യൂറ്റിയൂബ് ലിങ്ക് അയച്ചുതരുകയും ,അവരെപ്പറ്റി അവര്‍ തന്നെ എഴുതിയപോസ്റ്റ് ന്റെ ലിങ്ക് അയച്ച് തരികയും ചെയ്തു. ചില പാക് വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ഇന്ത്യയെ രക്ഷിച്ചതും, നാട്ടിലേ ചില പെണ്‍കുട്ടികളെ അവരുടെ ഉപദ്രവകാരികളായ കാമുകന്‍മാരുടെ കയ്യില്‍ നിന്ന് രക്ഷിച്ചതുമൊക്കെയാണ് കൈരളി ന്യൂസ് ലിങ്ക്. ഈ പാക്കിസ്ഥാന്റെ കയ്യില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക, കാമുകന്റെ കയ്യില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കുക, ഇതല്ലാതെ മറ്റ് രക്ഷാ പ്രവര്‍ത്തനത്തിനൊന്നും ഇവറ്റകള്‍ക്ക് താല്‍പര്യമില്ലേ ആവോ.. ആ, അതെന്തേലും ആവട്ടെ. രക്ഷകന്മാരുടെ പേഴ്‌സണല്‍ കാര്യമല്ലേ, നമ്മളിടപെടണ്ട.. ആ.. വേറെയുമുണ്ട്.

ഇവര്‍ പിടിക്കുന്ന കാമുകന്മാരെക്കൊണ്ട് റോഡില്‍ അലഞ്ഞ് തിരിയുന്ന വൃദ്ധജനങ്ങള്‍ക്ക് നിര്‍ബന്ധപൂര്‍വം ഭക്ഷണം നല്‍കിച്ച്, അതിന്റെ ഫോട്ടോ സെന്റ് ചെയ്യിക്കും പോലും. പാവങ്ങള്‍ ഒരു പൊതിച്ചോറിന് മുന്‍പില്‍ ഫോട്ടോ എടുക്കാന്‍ സമ്മതിക്കുമായിരിക്കും. ഈശ്വരാ… ഈ നാട്ടില്‍ പാവങ്ങള്‍ തീര്‍ന്ന് പോയാല്‍ ഈ കുഞ്ഞുങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തുമോ എന്തോ. ഉം കാര്യത്തിലേക്ക് വരാം.ഞാന്‍ നേരത്തെ പറഞ്ഞ എന്റെ സ്‌കൂള്‍മേറ്റായ രക്ഷകന്‍ പറഞ്ഞു ‘നാശത്തിലേക്കാണ് നിന്റെ പോക്ക്, നിന്നെയും വേണമെങ്കില്‍ ഞാനും എന്റെ ആളുകളും ചേര്‍ന്ന് രക്ഷപ്പെടുത്താം. പകച്ചു പോയെന്റെ ബാല്യം.. ഈശ്വരാ.. ഇനി ഞാന്‍ അറിയാതെ ഞാന്‍ വല്ല അവിഹിതത്തിലും ചെന്ന് പെട്ടുവോ. ഒരു പാട് വട്ടം ചോദിച്ചപ്പോഴാണ് നമ്മുടെ രക്ഷകന്‍ കാര്യം വെളിപ്പെടുത്തുന്നത്. ഞാന്‍ ഒരു വര്‍ഷം മുന്‍പൊക്കെ പോസ്റ്റ് ചെയ്ത പൈങ്കിളി പ്രേമ പോസ്റ്റുകള്‍ മുതല്‍ ഞാന്‍ എപ്പോഴൊക്കെയോ രതിയേ കുറിച്ചും ആര്‍ത്തവത്തേ കുറിച്ചും എഴുതിയത്,ഞാന്‍ മുന്‍പ് പോസ്റ്റ് ചെയ്ത പല വര്‍ണങ്ങളിലുള്ള മെന്‍സസ് പാഡുകളുടെ ഫോട്ടോ.. ഇതൊക്കെ പെണ്‍കുട്ടികളെ അപകടത്തില്‍ കൊണ്ട് ചാടിക്കുമത്രെ..ഹൊ, ചിരിച്ചെന്റെ നട്ടെല്ലുളുക്കി…ബഹുമാനപ്പെട്ട കേരള സൈബര്‍ വാരിയേഴ്‌സിന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി. പക്ഷെ ഇനിയിവിടെ കിടന്ന് അലമ്പി നാറ്റിക്കാതെ ഇറങ്ങിക്കോണം ഈ അങ്കത്തട്ടിന്ന്., ഈ കൊട്ടാരവളപ്പിന്ന്… ഈ ടെറിട്ടറീന്ന്.. ഞാനെന്റെ കാമുകന് എന്റെ ഫോട്ടോകള്‍ അയച്ച് പോയോന്നും മറ്റും അന്വേഷിക്കണ വാരിയേഴ്‌സിനോടും എന്റെ രക്ഷക അഭ്യുദയകാംഷികളോടും അങ്ങനെ ഇനി സംഭവിച്ച് പോയാല്‍ തന്നെ അവന്റെ കയ്യിന്ന് ലീക്കായി അത് കണ്ട് വല്ലവന്റേയും ദാരിദ്ര്യം മാറുവാണേല്‍ അതൊരു പുണ്യ പ്രവര്‍ത്തിയായി കണക്കാക്കും ഞാന്‍…ഗെറ്റ് ഔട്ട് ഹൗസ്.. ഇസ്തം.. ഉമ്മകള്‍…എന്ന് രക്ഷകന്റെ ആവിശ്യമില്ലാത്ത ഒരു പെണ്‍കുട്ടി..തേങ്ക്യു..

Related posts