കലാഭവന്‍ മണിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഡിഎം സിനിമാസ് ഒടുവില്‍ ദിലീപിന്റെ സ്വന്തമായി, ഉദ്ഘാടനം കഴിഞ്ഞതോടെ ദിലീപും മണിയും തമ്മില്‍ അഭിപ്രായ ഭിന്നത, ഗണേഷ് കുമാറിനും ഡി സിനിമാസില്‍ പങ്കെന്ന് സൂചന

dചാലക്കുടിയിലെ കണ്ണായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദിലീപിന്റെ കൈയിലെത്തിയത് ഇന്നും ദുരൂഹം. ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവര്‍ക്കിടെ അഭിപ്രായ ഭിന്നതയുണ്ടായി. മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐയ്ക്കു ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായും പ്രമുഖ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി സിനിമാസില്‍ പത്തനാപുരം എംഎല്‍എയും നടനുമായ കെ.ബി. ഗണേഷ്കുമാറിനും ഷെയറുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും കലാഭവന്‍ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു ‘ഡിഎം സിനിമാസ്’എന്നായിരിക്കുമെന്നു കലാഭവന്‍ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മണി പതിയെ ഇതില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഒരു ഘട്ടത്തില്‍ പോലും ഡി സിനിമാസില്‍ മണിയുടെ പങ്കിനെക്കുറിച്ച് ദിലീപ് പുറത്തു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇതിനെക്കുറിച്ച് മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊല്ലത്ത് ഡി സിനിമാസ് തുടങ്ങാനും ദിലീപ് പദ്ധതിയിട്ടിരുന്നു. ഗണേഷ് കുമാറിന്റെ കൂടെ പിന്തുണയോടെയായിരുന്നു ഇത്. സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണു ചാലക്കുടിയില്‍ സ്ഥലം കണ്ടെത്തിയത്. പിന്നീട് മണിയെ ഒഴിവാക്കുകയും ചെയ്തു. മണിയുടെ മരണവുമായി ബന്ധപ്പെടുത്തിയാണ് സിബിഐ ഇതില്‍ അന്വേഷണം നടത്തുക.

Related posts