ആരാധ്യയ്ക്ക് കൂട്ട് ആസാദ്! ഐശ്വര്യയുടേയും അഭിഷേകിന്റെയും മകള്‍ ആരാധ്യയും ആമിര്‍ഖാന്റെ മകന്‍ ആസാദും നൃത്തവേദിയില്‍ ഒന്നിച്ച്! വീഡിയോ കാണാം

aaradhya-and-azad-rao-khan-759ബോളിവുഡ് ആരാധകരുടെയും പ്രക്ഷകരുടെയും ശ്രദ്ധ അടുത്ത തലമുറയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഐശ്വര്യാറായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും ആമിര്‍ഖാന്റെ മകന്‍ ആസാദ് റാവു ഖാനും പഠിക്കുന്നത് ഒരേ സ്‌കൂളിലാണെന്നത് ഒട്ടുമിക്ക ബോളിവുഡ് പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആരാധകര്‍ നേരത്തേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിട്ടുമുണ്ട്. ഇവരുടെ സ്‌കൂളിലെ ഒരു വാര്‍ഷികാഘോഷമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

മാതാപിതാക്കളായ അഭിഷേകിന്റെയും ഐശ്വര്യാറായിയുടേയും ആമിര്‍ഖാന്റെയും മുന്നില്‍ ആരാധ്യയും ആസാദും ചേര്‍ന്ന് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നൃത്ത പരിപാടിയും അത് മാതാപിതാക്കള്‍ ആസ്വദിക്കുന്നതിന്റെ വീഡിയോയുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മക്കളുടെ പ്രകടനം കാണാന്‍ ആമിര്‍ഖാനും ഐശ്വര്യാറായിയും അഭിഷേക് ബച്ചനുമെല്ലാം ആദ്യ വരിയില്‍ തന്നെ ഉണ്ടായിരുന്നു.

ധീരുഭായി അംബാനി അന്താരാഷ്ട്ര സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. വീഡിയോയില്‍ സ്‌കൂളിന്റെ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനിയും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. റെയില്‍ ഗാഡി എന്ന ഗാനത്തിന് ചുവടുവയ്ക്കാന്‍ മറ്റ് ആസാദിനും ആരാധ്യയ്ക്കുമൊപ്പം നിരവധി കുട്ടികളുമുണ്ട്. മകളുടെ പ്രകടനം കാമറയില്‍ പകര്‍ത്തുന്ന ഐശ്വര്യാറായിയേയും  കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആമിറിനെയും വീഡിയോയില്‍ കാണാം. ഏറ്റവും ഒടുവില്‍ കുട്ടികള്‍ക്കൊപ്പം ഇവരെല്ലാവരും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്.

Related posts