അറിഞ്ഞില്ല! സിനിമയില്‍ ലയിച്ചുപോയി; ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് മരിച്ചത് ഭാര്യ അറിഞ്ഞത് ഇന്റര്‍വെല്ലിന്

heartഅഹമ്മദാബാദ്:ഇങ്ങനെയാരെങ്കിലും സിനിമയില്‍ മുഴുകിയിരിക്കുമോ ? തീയറ്ററുകളില്‍ തകര്‍ത്തോടുന്ന അമീര്‍ഖാന്‍ ചിത്രം ദംഗല്‍ കണ്ടുകൊണ്ടിരിക്കെ ഭര്‍ത്താവ് മരിച്ചത് ഭാര്യ അറിഞ്ഞത് ഇന്റര്‍വെല്ലിന് മാത്രം. അഹമ്മദാബാദ് സ്വദേശിയായ അഭയ്കുമാര്‍ സിംഗ്(37) ആണ് സിനിമ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതത്താല്‍ മരണമടഞ്ഞത്. ജനുവരി 14ന് മൊട്ടേരയിലെ പി.വി.ആര്‍ സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സിലാണ് അഭയ്കുമാറും ഭാര്യ സോണിയും സിനിമാ കാണാനെത്തിയത്.

ഗുസ്തി സിനിമയായ ദംഗലിന്റെ ആവേശത്തില്‍ മുഴുകിയിരുന്ന സോണിയ്ക്ക് ഇന്റര്‍വെല്ലിന് ലൈറ്റ് തെളിഞ്ഞപ്പോഴാണ് തന്റെ അടുത്തിരുന്ന ഭര്‍ത്താവിന് ഹൃദയാഘാതം സംഭവിച്ച കാര്യം മനസിലാക്കുന്നത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അഭയ് കുമാറിന്റെ ജന്മദേശമായ ബിഹാറിലേക്കു കൊണ്ടുപോയി.

Related posts