ദാസ്യപ്പണി: ഉന്നതരുടെ പേരുവിവരങ്ങൾ പുറത്തുവിടുമെന്ന് ക്യാന്പ് ഫോളോവർമാർ

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി​ക്ക് എ​തി​രെ ക്യാ​ന്പ് ഫോ​ളോ​വ​ർ​മാ​ർ രം​ഗ​ത്ത്. പൊ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ഡി​ജി​പി​ക്ക് ഇ​ന്ന് പ​രാ​തി ന​ല്‍​കും. ഇ​നി മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ൽ ദാ​സ്യ​പ്പ​ണി​ക്ക് പോ​ക​രു​തെ​ന്ന് കാ​ട്ടി ക്യാം​പ് ഫോ​ളോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ണി​റ്റ് ത​ല​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു യൂ​ണി​റ്റ് ത​ല​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ദാ​സ്യ​പ്പ​ണി ചെ​യ്യി​ക്കു​ന്ന ഉ​ന്ന​ത​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ടു​മെ​ന്നും ക്യാം​പ് ഫോ​ളോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ല്‍ പൊ​ലീ​സു​കാ​രെ ദാ​സ്യ​പ​ണി ചെ​യ്യി​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

അ​ടു​ക്ക​ള മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ത​യ്യാ​റാ​കാ​ത്ത പോ​ലീ​സു​കാ​ര​നെ​തി​രെ ഒ​രു ഐ.​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യി പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടി​ലെ അ​ടു​ക്ക​ള മാ​ലി​ന്യം പൊ​ലീ​സ് യൂ​ണി​ഫോ​മി​ട്ട് പു​റ​ത്തു​കൊ​ണ്ടു​ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ത​നി​ക്കെ​തി​രെ ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​താ​യി പൊ​ലീ​സു​കാ​ര​ൻ പ​റ​യു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് പോ​ലീ​സു​കാ​ര​ൻ‌ പ​റ​യു​ന്നു. എ​ന്നാ​ല്‍ ആ​രോ​പ​ണം ഉ​ദ്യോ​ഗ​സ്ഥ നി​ഷേ​ധി​ച്ചു.

Related posts