ഒരാഴ്ച മുമ്പ് കല്യാണവീട്; ഇന്നലെ മരണവീട്! മക്കളും മരുമക്കളും പേരക്കുട്ടികളുമായി ഏഴുപേരുടെ വിയോഗത്തില്‍ വിറങ്ങലിച്ച് ബെഞ്ചമിനും മേരിയും

death2ബ​ദി​യ​ടു​ക്ക: വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ര​വം അ​ട​ങ്ങും​മു​ന്പേ മ​ണ്ടേ​ക്കാ​പ്പി​ലെ മൊ​ന്തേ​രോ വീ​ട്ടി​ൽ നി​ല​വി​ളി​ക​ൾ ഉ​യ​രു​ക​യാ​ണ്. ഈ ​വീ​ട്ടി​ലെ 80 കാ​ര​നാ​യ ബെ​ഞ്ച​മി​നും ഭാ​ര്യ 75കാ​രി​യാ​യ മേ​രി​ക്കും ഒ​പ്പം നാ​ട്ടു​കാ​ർ​ക്കൊ​ന്നാ​കെ ദു​ര​ന്ത​വാ​ർ​ത്ത ഇ​നി​യും വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. മ​ക്ക​ളും മ​രു​മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മാ​യി ഏ​ഴു​പേ​രു​ടെ വി​യോ​ഗ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ചു​കി​ട​ക്കു​ന്ന ബെ​ഞ്ച​മി​നേ​യും മേ​രി​യേ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​വാ​തെ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും പ്ര​യാ​സ​പ്പെ​ടു​ന്നു. പ്രാ​യാ​ധി​ക്യ​വും അ​സു​ഖ​വും​മൂ​ലം ബെ​ഞ്ച​മി​നും ഭാ​ര്യ​യും വീ​ട്ടി​ൽ കി​ട​പ്പി​ലാ​ണ്. മ​ക​ൻ ഡെ​ൻ​സി​ൽ ആ​ണ് ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള​ത്. ഡെ​ൻ​സി​ലി​ന്‍റെ ഭാ​ര്യ റീ​മ​യും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഈ ​മാ​സം ആ​റി​നാ​യി​രു​ന്നു ബെ​ഞ്ച​മി​ന്‍റെ ഇ​ള​യ​മ​ക​ൻ ആ​ൽ​വി​ന്‍റെ​യും പ്രീ​മ​യു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ൽ​വി​ൻ മ​രി​ക്കു​ക​യും പ്രീ​മ​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വീ​ട് പു​തു​ക്കി​പ്പ​ണി​ത് ക​ല്യാ​ണം ആ​ഘോ​ഷ​മാ​ക്കി​യ​ശേ​ഷ​മാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു തീ​ർ​ഥ​യാ​ത്ര പോ​യ​ത്.

death1

ബെ​ഞ്ച​മി​ന്‍റെ മൂ​ത്ത​മ​ക​ൻ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പൂ​നെ​യി​ൽ കാ​ന്‍റീ​ൻ ന​ട​ത്തു​ന്ന ഹെ​റാ​ൾ​ഡും കു​ടും​ബ​വും ഇ​ള​യ സ​ഹോ​ദ​ര​ൻ ആ​ൽ​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നേ​ര​ത്തേ​ത​ന്നെ മ​ണ്ടേ​ക്കാ​പ്പി​ലെ ത​റ​വാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​വും ക​ഴി​ഞ്ഞു പൂ​നെ​യി​ലേ​ക്കു പോ​കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​രി​പാ​ടി.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി​പേരാ​ണ് കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ടേ​ക്കാ​പ്പി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. പി.​ബി. അ​ബ്ദു​ൾ റ​സാ​ഖ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഹ​ർ​ഷാ​ദ് വോ​ർ​ക്കാ​ടി, ഫ​രീ​ദ സ​ക്കീ​ർ അ​ഹ​മ്മ​ദ്, മം​ഗ​ൽ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് ബ​ന്തി​യോ​ട്, പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​ര​തി ജെ. ​ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു.

Related posts