പനിക്ക് ചികിത്‌സതേടിയെത്തിയയാൾ മ​ണി​ക്കൂ​റു​ക​ൾ ക്യൂ​ നിൽക്കവേ കുഴഞ്ഞുവീണ് മരിച്ചു; ഡോക്ടർമാരുടെ കുറവാണ് രോഗി മരിക്കാനിടയായതെന്ന് ബന്ധുക്കൾ

death-hospitalപേ​രൂ​ർ​ക്ക​ട: ഗ​വ. ജി​ല്ലാ മാ​തൃ​കാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്നു. വെ​ള്ള​നാ​ട് വെ​ളി​യ​ന്നൂ​ർ കു​രും​കാ​വൂ​ർ പേ​ഴു​മ്മൂ​ട് വീ​ട്ടി​ൽ സോ​മ​ൻ (54) ആ​ണ് മ​രി​ച്ച​ത്. പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു സോ​മ​ൻ.

ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​വു​ക​യും കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ക്യൂ​വി​ൽ​നി​ന്നു ത​ള​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും സോ​മ​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​രോ​പി​ച്ചു. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു​നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ണ്ടാ​യി. പേ​രൂ​ർ​ക്ക​ട പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത്.

സോ​മ​ന് പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​നി​ത പ​റ​യു​ന്നു. ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ട്ട​യാ​ൾ ഇ​ട​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കെ​ത്താ​റു​ള്ള​യാ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്കു പ​നി​ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ർ പ​റ​യു​ന്ന​ത്. അ​തി​നി​ടെ മ​ര​ണ​പ്പെ​ട്ട മ​ണി​യ​ൻ പ​നി​ബാ​ധി​ത​നാ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും സൂ​പ്ര​ണ്ട് പ്ര​തി​ക​രി​ച്ചു.

മ​ണി​യ​നെ ക​ര​കു​ള​ത്തു​നി​ന്ന് പേ​രൂ​ർ​ക്ക​ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഇ​യാ​ൾ മ​ര​ണ​പ്പെ​ട്ട​തെ​ന്നും ഇ​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നും ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി അം​ഗം വ​ഴ​യി​ല വി​ജ​യ​ൻ പ​റ​ഞ്ഞു.

പേ​രൂ​ർ​ക്ക​ട എ​സ്ഐ ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മേ​ൽ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ മാ​ര​ക​മാ​യ പ​ക​ർ​ച്ച​പ്പ​നി പ​ട​രു​ന്ന​തി​നി​ടെ ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രെ​ന്ന​പോ​ലെ​ത​ന്നെ സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​ത​മാ​ണെ​ന്നും രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള​ല്ല ഇ​വി​ടു​ള്ള​തെ​ന്നും ഇ​തി​ന് എ​ത്ര​യും വേ​ഗം അ​ധി​കാ​രി​ക​ൾ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts