പട്ടി സ്നേഹികൾ കാണട്ടെ..! ആറ്റിങ്ങലിൽ വൃദ്ധനെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു; ക​ഴു​ത്തി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള ക​ടി​യാ​ണ് മ​ര​ണ​കാ​ര​ണമായി ക​രു​തു​ന്നതെന്ന് പോലീസ്

DOG-KRISHNAN-l ആ​റ്റി​ങ്ങ​ൽ: എ​ണ്‍​പ​ത്ത​ഞ്ച് വയസുകാരനായ വൃദ്ധനെ തെരുവ് നായ്ക്കളുടെ ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ഴു​വി​ലം കാ​ട്ടും​പു​റം ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ഞ്ഞികൃ​ഷ്ണ​നെ​യാ​ണ് ക​ഴു​ത്തി​ലും കൈ​യ്ക്കും ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വെള്ളിയാഴ്ച വൈ​കുന്നേരം ആ​റോടെ സ​മീ​പ​ത്തെ ജംഗ്ഷ​നി​ല്‍ ത​ല​മു​ടി വെ​ട്ടി​യ്ക്കാ​നാ​യാ​ണ് കു​ഞ്ഞു​കൃ​ഷ്ണ​ന്‍ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തു​പോ​യ​ത്. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും കുഞ്ഞികൃഷ്ണൻ തിരികെയെത്താത്തതിനെ തുടർന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​മ​ച്ചം​വി​ള ഇ​ട​യാ​വ​ണം ക്ഷേ​ത്ര​ത്തി​നു​ സ​മീ​പ​ത്തെ ഏ​ലാ​യി​ല്‍ രാ​ത്രി പ​തി​നൊ​ന്നോ​ടെ മൃതദേഹം ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴു​ത്തി​ന്‍റെ ഭാ​ഗ​വും തോ​ള്‍​ഭാ​ഗ​ത്തു​നി​ന്ന് കൈ​പ്പ​ത്തി​വ​രെ​യും പ​ട്ടി ക​ടി​ച്ചു​കീ​റി​യ നി​ല​യി​ലായിരുന്നു മൃതദേഹം.

ക​ഴു​ത്തി​നേ​റ്റ ആ​ഴ​ത്തി​ലു​ള്ള ക​ടി​യാ​ണ് മ​ര​ണ​കാ​ര​ണമായി ക​രു​തു​ന്നതെന്ന് പോലീസ് പറഞ്ഞു. ആ​റ്റി​ങ്ങ​ല്‍ സിഐ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആശു​പ​ത്ര​യി​ലേ​യ്ക്ക് മാ​റ്റി. സ​രോ​ജി​നി​യാ​ണ് മ​രി​ച്ച കു​ഞ്ഞു​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ.

Related posts