അണ്ണറാക്കണനും തന്നാലായത്..! ആശുപത്രികൾ നട തള്ളിയ മുരുകന്‍റെ മൃതദേഹം ഡിവൈഎഫ്ഐ നാട്ടിലെത്തിക്കും; സംസ്കാര ചെലവുകൾ ക്കായി 20000 രൂപയും സംഘടന നൽകി

 ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്‍റെ മൃതദേഹം ഡിവൈഎഫ്ഐ നാട്ടിലെത്തിക്കും. മൃതദേഹം ജന്മദേശമായ തിരുനെൽവേലിയിൽ എത്തിക്കാൻ ഡിവൈഎഫ്ഐ ആംബുലൻസ് വിട്ടു നൽകി. കൊല്ലം ജില്ലാ ആശുപത്രിയിലായിരുന്ന മൃതദേഹം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷമാകും മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോവുക.

മുരുകന്‍റെ ബന്ധുക്കളും നാട്ടിൽ നിന്നുള്ള സുഹൃത്തുക്കളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സംസ്കാരത്തിനും മറ്റു ചെലവുകൾക്കുമായി മുരുകന്‍റെ കുടുംബത്തിന് ഡിവൈഎഫ്ഐ 20,000 രൂപയും നൽകി.

അതേസമയം മുരുകന്‍റെ മൃതദേഹം കൊണ്ടുപോകാൻ കൊല്ലം ജില്ലാ ആശുപത്രി ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് ആരോപണം ഉയർന്നു. ഇക്കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചു. മുരുകന്‍റെ ബന്ധുക്കൾ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ ചോദിച്ച സഹായമെല്ലാം ചെയ്തു നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related posts