പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചതിൽ  ദു​രൂ​ഹ​ത;   സ്കൂളിൽ വീണ് കാലിന് പരിക്കേറ്റ കുട്ടി എങ്ങനെയാണ് കുഴഞ്ഞ് വീണ് മരിക്കുന്നതെന്ന് ബന്ധുക്കൾ, പോലീസ് കേസെടുത്തു

കൊ​ട്ടാ​ര​ക്ക​ര: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു, ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ. കി​ഴ​ക്കേ ക​ല്ല​ട ഉ​മ്മി​ണി അ​യ്യ​ത്ത് വീ​ട്ടി​ൽ മ​ധു​-സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ജീ​ഷ്(15) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ഥി​യാ​ണ്. പു​ത്തൂ​ർ പ​ഴ​വ​റ​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​ണ് മ​ജീ​ഷ് പ​ഠി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സം​മു​ൻ​പ് സ്കൂ​ളി​ൽ വീ​ണ് മ​ജീ​ഷി​ന് പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ കു​ട്ടി​യെ എ​സ്എ​ൻ പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. ഇ​തി​നു​ശേ​ഷം മ​ജീ​ഷി​ന് കാ​ലി​ന് വേ​ദ​ന കൂ​ടി​യ​പ്പോ​ൾ അ​മ്മ സു​നി​ത​യെ ഹോ​സ്റ്റ​ലി​ൽ വ​രു​ത്തി ഒ​പ്പം​വി​ട്ടു.

ഇ​വ​ർ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ശേ​ഷം ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ വി​ഭാ​ഗം ഡോ​ക്ട​റെ ക​ണ്ടു. എ​ക്സ്റേ എ​ടു​ത്ത ശേ​ഷം വീ​ണ്ടും ഡോ​ക്ട​റെ കാ​ണാ​ൻ കാ​ത്തി​രു​ന്ന​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ൾ ഉ​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. ഇ​തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts