ജയലളിതയുടെ സഹോദരപുത്രിയുടെപേരില്‍ ഈറോഡില്‍ പുതിയ പാര്‍ട്ടി; പാര്‍ട്ടി ചിഹ്നം രണ്ടു റോസാപ്പൂക്കള്‍

deepa

കോയമ്പത്തൂര്‍: മരണമടഞ്ഞ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ പുത്രി ദീപയുടെ പേരില്‍ ഈറോഡില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. എംജിആര്‍ ജയലളിത അണ്ണാ ദ്രാവിഡ മുന്നേറ്റകഴകം എന്ന പേരാണ് പുതിയ പാര്‍ട്ടിക്കു നല്കിയിരിക്കുന്നത്.

ഈറോഡ് എംജിആര്‍ മണ്‍ട്രം വൈസ് പ്രസിഡന്റ് തമിഴ് മാതേഷ്, മീനവരുണി ജില്ലാ സെക്രട്ടറി ഫറൂഖ്, കൊടുമുടി മുന്‍ ചെയര്‍മാന്‍ തമിഴ് സെല്‍വി, ശരവണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി രൂപീകരിച്ചത്. കറുപ്പ്, വെളുപ്പ്, ചുവപ്പുനിറത്തിലുള്ള പാര്‍ട്ടി കൊടിയും രണ്ടു റോസാപ്പൂക്കള്‍ പാര്‍ട്ടിയുടെ ചിഹ്്‌നമായും പ്രഖ്യാപിച്ചു. സേലം നങ്കവള്ളിയിലെ പെരിയചോരകൈ പഞ്ചായത്തിലെ 41 എഡിഎംകെ ശാഖാ കമ്മിറ്റികളിലെ 31 എണ്ണവും പിരിഞ്ഞ് ദീപ പേരവൈയില്‍ ലയിച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS