ഇടയ്ക്ക് മുഖമൊന്ന് പരതിനോക്കണം! ഉണങ്ങാതെ പറ്റിപ്പിടിച്ചുകിടപ്പുണ്ടാവും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങള്‍ നീട്ടിത്തുപ്പിയ കഫക്കെട്ടുകള്‍; പിസി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ദീപ നിശാന്ത്

പിസി ജോര്‍ജും സംസ്ഥാനത്തെ വനിതകളുമായി ഇപ്പോള്‍ വന്‍ യുദ്ധമാണ് നടന്നുവരുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വനിതാ സംഘടനകൡലേതടക്കമുള്ള പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. നടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കുമെന്ന് അറിയിച്ച വനിതാ സംഘടനയെയും പിസി ജോര്‍ജ് പുച്ഛിച്ചിരുന്നു. ഈയവസരത്തിലാണ് പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകയും അദ്ധ്യപികയുമായ ദീപ നിശാന്ത് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ദീപ ഇക്കാര്യം വ്യക്തമാക്കിയത്. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

കണ്ടു ശീലിച്ച കഥകളിലൊക്കെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇരുട്ടറയ്ക്കുള്ളിലാണ്. പേരില്ലാത്തവളാണ്. ഊര് വിട്ട് പോകേണ്ടി വന്നവളാണ്. ഇരയായ പെണ്‍കുട്ടികള്‍ക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത്.. അന്തസ്സോടെ തൊഴിലിടത്തിലേക്ക് പോയത്.. പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി സ്വന്തം സ്വരത്തില്‍ അത് വിളിച്ചു പറഞ്ഞപ്പോള്‍ മാനവികത വറ്റിയിട്ടില്ലാത്ത ഒരാള്‍ക്കൂട്ടം അവളോടൊപ്പം നിന്നു.

ആഹ്ലാദം നിറഞ്ഞ ഒരു ലോകത്തു നിന്ന് അവളെ ആട്ടിയകറ്റാന്‍ ശ്രമിച്ചവരുടെ അഹന്തയ്‌ക്കേറ്റ ഒരു പ്രഹരം തന്നെയായിരുന്നു അത്.. അതിനെയാണ് ചിലരിങ്ങനെ പരിഹസിച്ച് നിര്‍വീര്യമാക്കാന്‍ നോക്കുന്നത്.. അവരുടെ വാക്കുകളെയാണ് ചിലര്‍ ഇരയ്ക്കും വേട്ടക്കാരനും വേണ്ടി മാറി മാറി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത്. തലയോടു കൊണ്ട് പേപ്പര്‍ വെയിറ്റുണ്ടാക്കി രസിക്കുന്ന ഹിറ്റ്‌ലറിന്റെ മനോവൈകൃതമാണ് ചില ആളുകള്‍ക്ക്. നിങ്ങള് രസിക്കൂ…ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം..ഉണങ്ങാതെ പറ്റിപ്പിടിച്ചു കിടപ്പുണ്ടാകും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങള്‍ നീട്ടിത്തുപ്പിയ കഫക്കട്ടകള്‍

 

Related posts