ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അയല്‍വാസികളും മര്‍ദനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു! മുത്തശ്ശിയെ തല്ലിയതില്‍ വിഷമമുണ്ട്; ജീവിതസാഹചര്യമാണ് തന്നെക്കൊണ്ടത് ചെയ്യിച്ചത്; ദീപ പറയുന്നു

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളിലും ചാനലുകളിലുമെല്ലാം വാര്‍ത്തയായ സംഭവമാണ് കണ്ണൂരില്‍ അമ്മയെയും മുത്തശ്ശിയെയും കൊച്ചുമകള്‍ തല്ലിച്ചതയ്ക്കുന്നത്. അയല്‍ക്കാരിലാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവന്നതുമുതല്‍ എന്തായിരിക്കും ദീപ എന്ന ആ യുവതിയെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.

ഇപ്പോഴിതാ താന്‍ എന്തുകൊണ്ട് അത്തരമൊരു പ്രവര്‍ത്തിക്ക് തുനിഞ്ഞു, ഏത് സാഹചര്യത്തിലാണ് തനിക്കങ്ങനെ നീചമായി പ്രവര്‍ത്തിക്കാന്‍ തോന്നിയത്, ഇതെങ്ങനെ ഇത്രയും വിവാദമായി എന്നെല്ലാം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദീപ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ദീപ തന്റെ അവസ്ഥ വിവരിച്ചത്.

ജീവിത സാഹചര്യങ്ങള്‍ മനസിലാക്കാതെ ഒറ്റപ്പെട്ട സംഭവത്തെ അയല്‍വാസികള്‍ പെരുപ്പിച്ച് കാണിച്ചതാണ് പ്രശ്‌നങ്ങള്‍ ഇടയാക്കിടയാക്കിയതെന്നാണ് ദീപ പറയുന്നത്. അമ്മയും മുത്തശ്ശിയും അഞ്ചാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ദീപയ്ക്കാണ്. സങ്കടങ്ങള്‍ ചോദിക്കാനോ പറയാനോ ആരുമില്ലെന്നും ദീപ പറയുന്നു.

വരുമാനമാര്‍ഗമില്ലാത്തത്തിനാല്‍ പലപ്പോഴും വയറുനിറച്ച് ആഹാരം കഴിക്കില്ല. മുത്തശ്ശിയെ തല്ലിയതില്‍ ദുഃഖമുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അയല്‍വാസികളും മര്‍ദനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ദീപ പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച ദീപ അമ്മയ്ക്കും മുത്തശ്ശിക്കും മക്കള്‍ക്കുമൊപ്പം അഗതിമന്ദിരത്തിലാണ് താമസം.

 

Related posts