ദീപ കര്‍മാകര്‍ക്ക് ഡിലിറ്റ്

അ​ഗ​ര്‍ത്ത​ല: റി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്കു വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജിം​നാ​സ്റ്റി​ക് താ​രം ദി​പ ക​ര്‍മാ​ക​ര്‍ക്ക് ഡി​ലി​റ്റ്. അ​ഗ​ര്‍ത്ത​ല​യി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (എ​ന്‍ഐ​ടി) ആ​ണ് ദി​പ​യ്ക്ക് ഡി​ലി​റ്റ് ബി​രു​ദം ന​ല്‍കു​ന്ന​ത്. ജിം​നാ​സ്റ്റി​ക്‌​സി​ല്‍ ദി​പ ന​ല്‍കി​യ സം​ഭ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി​രു​ദം ന​ല്‍കി​യ​ത്. ഈ ​വ​ര്‍ഷം രാ​ജ്യം ദിപ​യ്ക്കു പ​ത്മ​ശ്രീ ന​ല്‍കി​യി​രു​ന്നു.

ഒ​ളി​മ്പി​ക്‌​സി​ല്‍ ആ​ദ്യ​മാ​യി ജിം​നാ​സ്റ്റി​ക്‌​സി​ല്‍ യോ​ഗ്യ​ത നേ​ടി​യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ദി​പ ക​ര്‍മാ​ക​ര്‍. ക​ഴി​ഞ്ഞ വ​ര്‍ഷം ബ്ര​സീ​ലി​ല്‍ ന​ട​ന്ന ഒ​ള​മ്പി​ക്‌​സി​ല്‍ ദീ​പ ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.

ഡി​ലി​റ്റ് ബി​രു​ദം ല​ഭി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം വ​ര്‍ധി​ച്ചെ​ന്നും ദി​പ പ​റ​ഞ്ഞു. അ​ടു​ത്ത ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് ദി​പ.

Related posts