ആഭരണങ്ങള്‍ പണിയായി! ഭാരമേറിയ ആഭരണങ്ങളും ധരിച്ചുള്ള ഷൂട്ടിംഗ്; നടി ദീപികയുടെ കഴുത്തിന് പരിക്ക്

DEEPIKA2802

ഭാ​ര​മേ​റി​യ ആ​ഭ​ര​ണ​ങ്ങ​ളും ധ​രി​ച്ചു​ള്ള ഷൂ​ട്ടിം​ഗി​നി​ടെ ബോ​ളി​വു​ഡ് ന​ടി ദീ​പി​ക​യു​ടെ ക​ഴു​ത്തി​ന് സാ​ര​മാ​യ പ​രി​ക്ക്. ദീ​പി​ക പ​ദു​ക്കോ​ണി​നെ നാ​യി​ക​യാ​ക്കി സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ഒ​രു​ക്കു​ന്ന പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണം ഇ​തേ​ത്തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ചു. ഭാ​ര​മേ​റി​യ ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചു​ള്ള ഷൂ​ട്ടിം​ഗി​നി​ടെ ദീ​പി​ക​യു​ടെ ക​ഴു​ത്ത് ഉ​ളു​ക്കി​യെ​ന്നും റി​പ്പോ​ർ്ട്ടു​ണ്ട്.
കു​റ​ച്ചു ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​ന് ശേ​ഷ​മേ റാ​ണി പ​ത്മാ​വ​തി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് ദീ​പി​ക​യു​ടെ വ​ക്താ​വ് അ​റി​യി​ച്ചു.  മൂ​ന്നാം ത​വ​ണ​യാ​ണ് പ​ത്മാ​വ​തി​യു​ടെ ചി​ത്രീ​ക​ര​ണം നി​ർ​ത്തി വ​യ്ക്കു​ന്ന​ത്. പ്ര​ണ​യ​രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് ര​ജ്പു​ത് ക​ർ​ണി സേ​ന മു​ന്പ് സെ​റ്റ് ആ​ക്ര​മി​ച്ചി​രു​ന്നു.  പി​ന്നീ​ട് മും​ബൈ​യി​ൽ  വ​ച്ച് സെ​റ്റ് അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. അ​തി​നു ശേ​ഷം ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദീ​പി​ക​യു​ടെ ക​ഴു​ത്ത് ഉ​ളു​ക്കി​യ​ത്. അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യാ​യി റ​ണ്‍​വീ​ർ സി​ങും, പ​ത്മാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് ര​ത്ത​ൻ സി​ങാ​യി ഷാ​ഹി​ദ് ക​പൂ​റും എ​ത്തു​ന്നു.

Related posts