വ​ല്യ​മ്മ​ച്ചി​ക്ക് ദീ​പി​ക​യെ ഇ​ഷ്ട​പ്പെ​ട്ടു​; മിന്നുകെട്ട് ഉടന്‍

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ക​ഴു​ത്തി​ൽ ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ര​ണ്‍​വീ​ർ സിം​ഗ് ഉ​ട​ൻ മി​ന്നു​കെ​ട്ടി​യേ​ക്കു​മെ​ന്ന് വീ​ണ്ടും വാ​ർ​ത്ത​ക​ൾ. ര​ണ്‍​വീ​റി​ന്‍റെ വ​ല്യ​മ്മ​ച്ചി​യെ ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​വാ​ഹ​വാ​ർ​ത്ത വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും മാ​ലി​ദ്വീ​പി​ലാ​ണ് ഇ​ത്ത​വ​ണ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷി​ച്ച​ത്. ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​ൽ ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ ര​ഹ​സ്യ​വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. മാ​ലി​ദ്വീ​പി​ൽ​നി​ന്നും അ​വ​ധി ആ​ഘോ​ഷി​ച്ച​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​ത് ഒ​ന്നി​ച്ചാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പാ​തി​രാ​ത്രി​യോ​ടെ​യാ​ണ് ബാ​ന്ദ്ര​യി​ലു​ള്ള ര​ണ്‍​വീ​റി​ന്‍റെ വ​ല്യ​മ്മ​ച്ചി​യു​ടെ വീ​ട്ടി​ൽ ദീ​പി​ക എ​ത്തി​യ​ത്. വ​ല്യ​മ്മ​ച്ചി​ക്ക് ദീ​പി​ക​യെ ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്നും ദീ​പി​ക​യെ അ​നു​ഗ്ര​ഹി​ച്ചാ​ണ് യാ​ത്ര​യാ​ക്കി​യ​തെ​ന്നും അ​റി​യു​ന്നു. ജ​നു​വ​രി അ​ഞ്ചി​നാ​യി​രു​ന്നു ദീ​പി​ക​യു​ടെ പി​റ​ന്നാ​ൾ. പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ര​ണ്‍​വീ​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​വും വി​ല​കൂ​ടി​യ സാ​രി​യു​മാ​ണ് ദീ​പി​ക​യ്ക്കു സ​മ്മാ​നി​ച്ച​ത്. 2013ൽ ​സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ രാം​ലീ​ല​യി​ൽ അ​ഭി​ന​യി​ച്ച​തു​മു​ത​ലാ​ണ് ദീ​പി​ക​യും ര​ണ്‍​വീ​റും പ്ര​ണ​യ​ത്തി​ലാ​യ​ത്.

Related posts