ദീപികയുടെ ആരോഗ്യസ്ഥിതി മോശമായി; സിനിമകളുടെ ചിത്രീകരണം മാറ്റിവക്കുന്നു

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സിനിമ ചിത്രീകരണങ്ങള്‍ മാറ്റിവക്കുന്നു. വിശാല്‍ ഭാരദ്വാജ്, ആനന്ദ് എല്‍. റോയ് എന്നിവരുടെ സിനിമകളുടെ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകളുള്ളത്. ശരീരത്തില്‍ വൈറ്റമിന്‍ ഡി-3യുടെ പോരായ്മ മൂലമാണ് ആരോഗ്യസ്ഥിതി മോശമായിരിക്കുന്നത്.

തിരക്കുപിടിച്ച ഷെഡ്യൂളുകളാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം. ഇതേ തുടര്‍ന്ന് താരത്തിന് കുറച്ച് ദിവസത്തേക്ക് വിശ്രമം വേണ്ടിവരുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Related posts