പ്ര​തി​ഫ​ലം; നാ​യ​ക​നെ പി​ന്ത​ള്ളി ദീ​പി​ക

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ നാ​യി​ക​മാ​ർ​ക്ക് ഒ​രി​ക്ക​ലും നാ​യ​ക​നൊ​പ്പം പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ക​യാ​ണ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണും സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യും. 200 രൂ​പ കോ​ടി മു​ത​ൽ​മു​ട​ക്കി​ലെ​ത്തു​ന്ന റാ​ണി പ​ത്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ന്ന​ത്. മീ​വാ​റി​ലെ ര​ജ​പു​ത്ര റാ​ണി പ​ത്മാ​വ​തി​യു​ടെ ജീ​വ​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന​ത്. അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യാ​യി ര​ണ്‍​വീ​ർ സി​ങ്ങും റാ​ണി പ​ത്മാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് ര​ത്ത​ൻ സി​ങ്ങാ​യി ഷാ​ഹി​ദ് ക​പൂ​റും വേ​ഷ​മി​ടു​ന്നു.

ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് ദീ​പി​ക വാ​ങ്ങു​ന്ന​ത് 11 കോ​ടി രൂ​പ​യാ​ണ്. ര​ണ്‍​വീ​റി​നും ഷാ​ഹി​ദി​നും എ​ട്ടു കോ​ടിവീ​ത​മാ​ണ് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​ത്. റാ​ണി പ​ത്മാ​വ​തി​യാ​യി ഐ​ശ്വ​ര്യ റാ​യി​യെ​യും ര​ത്ത​ൻ സി​ങ്ങാ​യി സ​ൽ​മാ​ൻ ഖാ​നെ​യു​മാ​ണ് ബ​ൻ​സാ​ലി ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഒ​ന്നി​ച്ച​ഭി​ന​യി​ക്കാ​ൻ ഇ​രു​വ​രും വി​സ​മ്മ​തി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ദി​പി​ക​യ്ക്ക് ന​റു​ക്ക് വീ​ണ​ത്. നാ​യി​കാപ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ കിം​ഗ് ഖാ​ന​ട​ക്ക​മു​ള്ള​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും ഗോ​സി​പ്പു​ക​ളു​ണ്ട്.ക​ഴി​ഞ്ഞ​കാ​ല ചി​ത്ര​ങ്ങ​ളെ​ല്ലാം നൂ​റു​കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ​തും ഹോ​ളി​വു​ഡി​ലെ അ​ര​ങ്ങേ​റ്റ​വു​മെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​യ​ക​നെ​ക്കാ​ൾ ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം ന​ൽ​കി ദീ​പി​ക​യെ അ​ഭി​ന​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ ന​ടി​മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​മാ​ണ് ദീ​പി​ക. ഫോ​ബ്സ് മാ​സി​ക​യു​ടെ ലി​സ്റ്റി​ൽ അ​ന്താ​രാ​ഷ്്ട്ര ത​ല​ത്തി​ൽ പ്ര​തി​ഫ​ല കാ​ര്യ​ത്തി​ൽ​പ​ത്താ​മ​താ​ണ് ദീ​പി​ക​യു​ടെ സ്ഥാ​നം.അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റാ​ണി പ​ത്മാ​വ​തി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ൽ രാ​ജ​സ്ഥാ​നി​ലെ ര​ജ​പു​ത്ര സ​മു​ദാ​യ​ക്കാ​ർ ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് ആ​ക്ര​മി​ക്കു​ക​യും അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ​ൻ​സാ​ലി പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ടു​ത്ത വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ തീയ​റ്റ​റു​ക​ളി​ലെ​ത്തും. വൈ​കോം 18 മോ​ഷ​ൻ പി​ക്ചേ​ഴ്സി​നാ​ണ് വി​ത​ര​ണം

Related posts