അവിശ്വസനീയം! ഭക്ഷണം പോലും കഴിക്കാതെ പൂട്ടിയ മുറിയില്‍ അമ്മയും മകളും കഴിഞ്ഞത് നാല് വര്‍ഷം; പോലീസ് കണ്ടെത്തിയപ്പോള്‍ ഇരുവര്‍ക്കും ഭാരം 25 കിലോയില്‍ താഴെ

_2350bb14-0fa1-11e7-be49-55692bf38950പീഡനത്തിന്റെയും ചൂഷണത്തിന്റെയും വാര്‍ത്തകളാണ് ഇപ്പോള്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് വിശ്വസിക്കാന്‍ പോലും പ്രയാസമേറിയ ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. നാല് വര്‍ഷത്തോളമായി സ്വന്തം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട നിലയിലാണ് പോലീസ് ഒരു അമ്മയെയും മകളെയും കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ 25 കിലോയില്‍ താഴെയായിരുന്നു ഇരുവരുടെയും ഭാരം. ഇവരെക്കൂടാതെ ഈ സ്ത്രീയുടെ ഭര്‍തൃപിതാവ് മഹാവീര്‍ മിശ്രയും ഈ വീട്ടിലുണ്ട്.

2013ല്‍ മകന്‍ ഒരു റോഡപകടത്തില്‍ മരിച്ചതിന് ശേഷം മരുമകളും പേരക്കിടാവും മുറിയില്‍ സ്വയം അടച്ചിരിക്കുകയാമെന്നാണ് മഹാവീര്‍ മിശ്ര പോലീസിനോട് പറഞ്ഞത്. മിശ്രയുടെ ഭാര്യ 2000ത്തില്‍ മരിച്ചിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന മഹാവീര്‍ മിശ്ര ദിവസത്തില്‍ ഒരു തവണയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലറുടെ സഹായത്തിലാണ് ഇരുവരേയും വീടിന് പുറത്തെത്തിച്ചത്. മരിച്ച ഭര്‍ത്താവിനോട് സംസാരിക്കുന്നുവെന്ന നിലയില്‍ ഇവര്‍ ഒച്ചവെക്കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സമയത്ത് ദിവസങ്ങളോളം ഭക്ഷണമില്ലാതെയാണ് കഴിഞ്ഞിരുന്നത്.

നാട്ടില്‍ തന്നെയുള്ള ഒരു ഡോക്ടറെ കാണിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം കൂടുതല്‍ ചികിത്സ നല്‍കിയില്ലെന്നാണ് മിശ്ര പറയുന്നത്. എന്നാല്‍ എംടിഎന്‍എല്ലില്‍ ലൈന്‍മാനായി വിരമിച്ച മിശ്രക്ക് പ്രതിമാസം 16000 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നുണ്ട്. മകന്‍ മരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ഇവര്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മിശ്ര പറയുന്നു. ഇരുവര്‍ക്കും മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് മിശ്ര തറപ്പിച്ചു പറയുന്നത്.

Related posts