സംവിധായകനും ഡെന്‍റിസ്റ്റുമുള്ള ടീം!

ഡെ​ന്മാ​​ർ​​ക്ക് ഫു​​ട്ബോ​​ൾ ക്ല​​ബ് റേ​​ൻ​​ഡേ​​ഴ്സി​​ന്‍റെ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ൾ​​കീ​​പ്പ​​റാ​​യ ഹാ​​നെ​​സ് ഹാ​​ൾ​​ഡോ​​ർ​​സ​​ന്‍റെ സ്വ​​പ്ന​​മാ​​ണ് ത​​ന്‍റെ ടീം ​ഡാ​​നി​​ഷ് സൂ​​പ്പ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​കു​​ന്ന​​ത്. അ​​തു ന​​ട​​ന്നി​​ല്ല. എ​​ന്നാ​​ൽ, ഹാ​​ൾ​​ഡോ​​ർ​​സ​​ണെ ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഒ​​ന്നാം ന​​ന്പ​​ർ ഗോ​​ളി​​യാ​​യി പ​​രി​​ശീ​​ല​​ക​​ൻ ഹൈ​​മി​​ർ ഹാ​​ൾ​​ഗ്രിം​​സ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ചു. ലോ​​ക​​ക​​പ്പി​​ൽ ഐ​​സ്‌​ല​​ൻ​​ഡ് ഉ​​ൾ​​പ്പെ​​ട്ട​​തോ ഏ​​റ്റ​​വും ക​​ഠി​​ന​​മാ​​യ ഗ്രൂ​​പ്പെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഗ്രൂ​​പ്പ് ഡി​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന, ക്രൊ​​യേ​​ഷ്യ, നൈ​​ജീ​​രി​​യ എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം. ഐ​​സ്‌​ല​​ൻ​​ഡാ​​ണെ​​ങ്കി​​ൽ ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പി​​നെ​​ത്തി​​യ ടീം. ​​

ഇ​​തി​​നു മു​​ന്പ് പ്ര​​ധാ​​ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​ളി​​ച്ച​​ത് 2016 ഫ്രാ​​ൻ​​സ് യൂ​​റോ​​ക​​പ്പി​​ൽ. അ​​ന്ന് അ​​ര​​ങ്ങേ​​റ്റ​​ക്കാ​​രു​​ടെ യാ​​തൊ​​രു ആ​​ശ​​ങ്ക​​യു​​മി​​ല്ലാ​​തെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ വ​​രെ​​യെ​​ത്തി. അ​​വി​​ടെ​​യും ഗോ​​ൾ​​കീ​​പ്പ​​ർ ഹാ​​ൾ​​ഡോ​​ർ​​സ​​ണാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​നം.

ഗ്രൂ​​പ്പി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി നേ​​രി​​ട്ട് റ​​ഷ്യ​​യി​​ലേ​​ക്കു യോ​​ഗ്യ​​ത നേ​​ടു​​ക​​യും ചെ​​യ്തു. യോ​​ഗ്യ​​താ റൗ​​ണ്ടു​​ക​​ളി​​ൽ ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ വ​​ല കാ​​ത്ത​​ത് ഹാ​​ൾ​ഡോ​​ർ​​സ​​ണാ​​യി​​രു​​ന്നു. യൂ​​റോ ക​​പ്പി​​ലെ​​യും ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ ഘ​​ട്ട​​ങ്ങ​​ളി​​ലെ​​യും പ്ര​​ക​​ട​​നം അ​​ബ​​ദ്ധ​​മ​​ല്ലെ​​ന്ന് ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക​​രു​​ത്ത​​രാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ലൂ​​ടെ ഐ​​സ്‌​ല​​ൻ​​ഡ് തെ​​ളി​​യി​​ച്ചു.

വെ​​റും 3,48,500 ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യ​​ത്തി​​ന്‍റേ​​താ​​ണ് ഈ ​​നേ​​ട്ട​​മെ​​ന്നോ​​ർ​​ക്ക​​ണം. ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടു​​ന്നതിൽ ഏ​​റ്റ​​വും ജനസംഖ്യ കുറഞ്ഞ രാ​​ജ്യ​​മാ​​ണ് ഐ​​സ്‌​ല​​ൻ​​ഡ്. വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ സ​​മ​​യ​​വും മ​​ഞ്ഞുമൂടിക്കിടക്കുന്ന രാജ്യത്തു ഫു​​ട്ബോ​​ൾ ക​​ളി​​ക്കാ​​ൻ പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​മാ​​ണ് അ​​സോ​​സി​​യേ​​ഷ​​ൻ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ആ ​​ടീ​​മി​​ൽ വ​​ലി​​യ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. ആ​​കെ പ​​റ​​യാ​​നു​​ള്ള​​ത് എ​​വ​​ർ​​ട്ട​​ന്‍റെ ഗി​​ൽ​​ഫി സി​​ഗാ​​ർ​​ഡ്സ​​ണ്‍ മാ​​ത്രം. പ​​രി​​ശീ​​ല​​ക​​ൻ ഹൈ​​മി​​ർ ഹാ​​ൾ​​ഗ്രിം​​സ​​ണ്‍ ദ​​ന്ത​​ഡോ​​ക്ട​​റാ​​യി​​രു​​ന്നു.

അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ സ​മ​നി​ല നേ​ടി​യ ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ പ്ര​​ക​​ട​​ന​​ത്തി​ൽ ഗോ​​ൾ​​കീ​​പ്പ​​ർ ഹാൾഡോ​​ർ​​സ​​ന്‍റെ മി​​ക​​വ് എ​ടു​ത്തു​പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​​ന്പ​​ത് സേ​​വു​​ക​​ളാ​​ണ് അദ്ദേഹം ന​​ട​​ത്തി​​യ​​ത്. ഇ​​തി​​ൽ അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ​​താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ പെ​​നാ​​ൽ​​റ്റി​​യു​​മു​​ണ്ടാ​​യി​​രു​​ന്നു.

2014 ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത ഘ​​ട്ട​​ത്തി​​ൽ ഐ​​സ്‌​ല​​ൻ​​ഡ് പ്ലേ ​​ഓ​​ഫ് വ​​രെ​​യെ​​ത്തി​​യി​​രു​​ന്നു. അ​​ന്ന് പ​​രി​​ശീ​​ല​​ക​​ൻ സ്വീ​​ഡ​​ന്‍റെ ലാ​​റ​​സ് ലാ​​ഗ​​ർ​​ബാ​​ക്കാ​​യി​​രു​​ന്നു. ഹൈ​​മി​​ർ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നും. അ​​പ്പോ​​ൾ ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ ഐ​​സ്‌​ല​​ൻ​​ഡ് ലീ​​ഗി​​ലാ​​യി​​രു​​ന്നു ക​​ളി​​ക്കു​​ന്ന​​ത്. മ​​റ്റു​​ള്ള​​വ​​ർ പു​​റ​​ത്തു​​ള്ള ലീ​​ഗു​​ക​​ളി​​ലും. കളിക്കാരെ മികവിലേക്കു യർത്താനാ​​യി യൂ​​റോ​​പ്പി​​ലെ വ​​ലി​​യ ലീ​​ഗു​​ക​​ളി​​ലേ​​ക്ക് അ​​യ​​ച്ചു.

ഐ​​സ്‌​ല​​ൻ​​ഡ് ലീ​​ഗ് സെ​​മി പ്ര​​ഫ​​ഷ​​ണ​​ലാ​​യ​​തു​​കൊ​​ണ്ട് ക​​ളി​​ക്കാ​​ർ​​ക്ക് ജീ​​വി​​ക്കാ​​ൻ മ​​റ്റ് ജോ​​ലി ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. 2002 മു​​ത​​ലാണ് ഹാ​​ൾ​ഡോ​​ർ​​സ​​ണ്‍ ഐ​​സ്‌​ല​​ൻ​​ഡ് ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ ക​​ളി​​ച്ചു തു​​ട​​ങ്ങി​​യ​​ത്. ഫു​​ട്ബോ​​ൾ ക​​ളി​​ക്കാ​​ര​​നൊ​​പ്പം പാ​​ർ​​ട്ട് ടൈ​​മാ​​യി സി​​നി​​മാ സം​​വി​​ധാ​​യ​​ക​​നും എ​​ഡി​​റ്റ​​റു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു. 2012ൽ ​​അ​​ദ്ദേ​​ഹം നി​​ർ​​മി​​ച്ച ഐ​​സ്‌​ല​​ൻ​​ഡി​​ന്‍റെ യൂ​​റോ​​വി​​ഷ​​ൻ സോ​​ണ്‍ കോ​​ണ്‍​ട​​സ്റ്റ് എ​​ൻ​​ട്രി​​യി​​ൽ നെ​​വ​​ർ ഫൊ​​ർ​​ഗ​​റ്റ് അ​​ന്താ​​രാ​​ഷ്‌​ട്ര​​ത​​ല​​ത്തി​​ൽ വ​​ലി​​യ ഹി​​റ്റാ​​യി. ഗ്രെ​​റ്റ സ​​ലോ​​മും ജോ​​ൻ​​സി​​യു​​മാ​​ണ് ഗാ​​നം ആ​​ല​​പി​​ച്ച​​ത്.

2014 ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടാ​​തെ പ്ലേ ​​ഓ​​ഫി​​ൽ സാ​​ഗ്രെ​​ബി​​ൽ വ​​ച്ച് ഐ​​സ്‌​ല​​ൻ​​ഡ് 2-0ന് ​​ക്രൊ​​യേ​​ഷ്യ​​യോ​​ടു തോ​​റ്റു. ആ ​​തോ​​ൽ​​വി ഐ​​സ്‌​ല​​ൻ​​ഡ് ടീ​​മി​​നെ തീ​​ർ​​ത്തും ഉ​​ല​​ച്ചു. ക​​ളി​​ക്കാ​​ർ പ​​ല​​രും വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​ന​​ത്തി​​ൽ വ​​രെ​​യെ​​ത്തി. ഹാ​​ൾ​​ഡോ​​ർ​​സ​​ണും അ​​തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ലാ​​ഗ​​ർ​​ബാ​​ക് ടീ​​മി​​നൊ​​പ്പം നി​​ന്നു. ഹൈ​​മി​​റി​​നെ ജോ​​യി​​ന്‍റ് പ​​രി​​ശീ​​ല​​ക​​നാ​​ക്കി. പി​​ന്നീ​​ടു​​ള്ള​​ത് ഐ​​സ്‌​ല​​ൻ​​ഡ് ച​​രി​​ത്ര​​ത്തി​​ലെ നാ​​ഴി​​കക​​ല്ലു​​ക​​ളാ​​ണ്. 2016 യൂ​​റോ​​ക​​പ്പി​​ൽ ഇം​​ഗ്ല​​ണ്ടി​​നോ​​ട് ജ​​യി​​ച്ച് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ. 2018 റ​​ഷ്യ ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത. ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ​​ത​​ന്നെ അ​​ർ​​ജ​​ന്‍റീ​​ന​​യെ വി​​റ​​പ്പി​​ച്ചു.

വന്നത് മെ​​സി​​യു​​ടെ പെ​​നാ​​ൽ​​റ്റി​​കളെക്കുറിച്ച് പ​​ഠി​​ച്ചശേഷം

ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ​​തോ​​ടെ ത​​ന്‍റെ സ്വ​​പ്നം സ​​ഫ​​ല​​മാ​​യെ​​ന്ന് ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ പെ​​നാ​​ൽ​​റ്റി ത​​ട​​ഞ്ഞ ഹാ​​നെ​​സ് ഹാ​​ൾ​​ഡോ​​ർ​​സ​​ണ്‍ പ​​റ​​ഞ്ഞു. അ​​ർ​​ജ​​ന്‍റീ​​ന​​യെ സ​​മ​​നി​​ല​​യി​​ൽ കു​​രു​​ക്കി ത​​ന്‍റെ ടീം ​​ത​​ങ്ങ​​ളു​​ടെ ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ്ര​​ധാ​​ന​​പ്പെ​​ട്ട പോ​​യി​​ന്‍റ് നേ​​ടി​​യെ​​ടു​​ത്തു.

അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ താ​​ര​മാ​യ മെ​​സി​​യു​​ടെ പെ​​നാ​​ൽ​​റ്റി കി​​ക്കു​​ക​​ൾ പ​​ല​​തും ക​​ണ്ടു പ​ഠി​ച്ച് ഗൃ​ഹ​പാ​ഠം ചെ​യ്തി​രു​ന്ന​താ​യും താ​​രം പ​​റ​​ഞ്ഞു. പെ​​നാ​​ൽ​​റ്റി ത​​ട​​ഞ്ഞി​​ട്ടു​​കൊ​​ണ്ട് ഹാ​​ൾ​ഡോ​​ർ​​സ​​ണ്‍ താ​​ര​​മാ​​കു​​ക​​യും ചെ​​യ്തു. മെ​​സി പെ​​നാ​​ൽ​​റ്റി എ​​ടു​​ക്കാ​​ൻ നി​​ന്ന​​പ്പോ​​ൾ മെ​​സി​​യു​​ടെ ത​​ല മു​​ന്നോ​​ട്ടു വ​​രു​​ന്ന​​ത് ശ്ര​​ദ്ധി​​ച്ചു. അ​​പ്പോ​​ൾ മ​​ന​​സി​​ലാ​​യി മെ​​സി ഇ​​ട​​തു​​വ​​ശ​​ത്തേ​​ക്ക് പ​​ന്ത് പാ​​യി​​ക്കു​​മെ​​ന്ന്. കൃ​​ത്യ​​മാ​​യി ഡൈ​​വ് ചെ​​യ്ത് പ​​ന്ത് ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യെ​​ന്നും ഹാ​ൾ​ഡോ​ർ​സ​ൺ പ​​റ​​ഞ്ഞു.

Related posts