അങ്ങനെ ആ നാറ്റം ഒഴിവാക്കി..! മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും സ​മ​യ​മി​ല്ലാത്തതിനെ തുടർന്ന് ഡന്‍റൽ ക്ലീനിക്ക് ഉദ്ഘാടനമില്ലാതെ തുറന്നു കൊടുത്തു

dental-collegeമു​ള​ങ്കു​ന്ന​ത്തു​കാ​വ്: മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​ക്കും സ​മ​യ​മി​ല്ല. അ​വ​സാ​നം, ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ ത​ന്നെ ഗ​വ. ഡ​ന്‍റ​ൽ കോ​ള​ജി​ലെ ഡ​ന്‍റ​ൽ വി​ഭാ​ഗം ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി പ​ല​ത​വ​ണ​യാ​ണ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. മ​ന്ത്രി​മാ​രു​ടെ സ​മ​യ​ത്തി​നും താ​ത്പ​ര്യ​ത്തി​നും കാ​ത്തു​നി​ന്ന​താ​ണ് ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ച്ച​ത്.

ഏ​ഷ്യ​യി​ലെ ത​ന്നെ ഒ​ന്നാം​ത​രം ഡ​ന്‍റ​ൽ ആ​ശു​പ​ത്രി​യാ​യി മാ​റാ​ൻ​പോ​കു​ന്ന തൃ​ശൂ​ർ ഗ​വ. ഡ​ന്‍റ​ൽ ആ​ശു​പ​ത്രി​യും ഡ​ന്‍റ​ൽ കോ​ള​ജും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ആ​രം​ഭി​ച്ച​ത്. കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് 14.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി വ​ക കെ​ട്ടി​ട​ത്തി​ലാ​ണ് കോ​ള​ജും ക്ലി​നി​ക്കും ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

സ്ഥ​ല​പ​രി​മി​തി ഏ​റെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യി പോ​യി​രു​ന്നു. ഒ​രു കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ആ​ശു​പ​ത്രി​യും കോ​ള​ജും മ​റ്റു അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ ഡ​ന്‍റ​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു മൂ​ലം ര​ണ്ടു​ത​വ​ണ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് പി​ന്നീ​ട് താ​ത്കാ​ലി​ക അ​നു​മ​തി ല​ഭി​ച്ച​ത്.

ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ 100 ദ​ന്ത​ൽ ചെ​യ​റു​ക​ൾ പു​തി​യ ക്ലി​നി​ക്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡ​ന്‍റ​ൽ വി​ഭാ​ഗ​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ ആ​ധു​നി​ക ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കാ​നു​ത​കു​ന്ന ആ​ശു​പ​ത്രി-​കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മ്മാ​ണം പാ​തി വ​ഴി​യി​ൽ ആ​ണ്. നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല​യാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കെ​ട്ടി​ട നി​ർ​മാ​ണം സ​ർ​ക്കാ​രി​ന്‍റെ ക​നി​വ് കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.

Related posts