ഡെ​ന്‍റ​ൽ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ കൊ​ല​പാ​ത​കം; ഡ്രൈ​വ​റെ ക​ണ്ടെ​ത്തു​ന്ന​തി​ന് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി

ന്യൂ​യോ​ർ​ക്ക്: ലോ​ണ ഐ​ല​ന്‍റി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും ഡെ​ന്‍റ​ൽ ഡോ​ക്ട​ർ വി​ദ്യാ​ർ​ത്ഥി​നി​യു​മാ​യ ത​ര​ണ്‍​ജി​ത് പാ​ർ​മ​റി​നെ(18) ട്ര​ക്ക് ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തി. ഡ്രൈ​വ​റെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണം പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ണ്ട്.

പാ​ർ​മ​ർ ഓ​ടി​ച്ചി​രു​ന്ന ജീ​പ്പി​ൽ മ​റ്റൊ​രു ട്ര​ക്ക് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും തൊ​ട്ട​ടു​ത്തു​ള്ള ഗ്യാ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു. പാ​ർ​മ​ർ ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി ജീ​പ്പി​നു​പ​റ്റി​യ കേ​ടു​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ പാ​ർ​മ​റെ ഇ​ടി​ച്ചി​ട്ട ശേ​ഷം അ​തി​വേ​ഗം വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ട്ര​ക്ക് ്രെ​ഡെ​വ​ർ വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​ത്. ജീ​പ്പി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നും ഇ​ത്ര​യും ചെ​റി​യ അ​പ​ക​ട​ത്തി​ൽ പാ​ർ​മ​റു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഡ്രൈ​വ​റെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നും നാ​സു കൗ​ണ്ടി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് വി​ൻ​സ​ന്‍റ് ഗാ​ർ​സി​യ പ​റ​ഞ്ഞു. അ​ഡ​ൽ​ഫി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ത്ഥി​നി​യാ​യ പാ​ർ​മ​റി​നു ത​ല​യ്ക്കും ശ​രീ​ര​ത്തി​നും കാ​ര്യ​മാ​യ പ​രു​ക്കേ​റ്റി​രു​ന്നു. നാ​സു യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ

Related posts