കനറാ എച്ച്എസ്ബിസി – ധ​ന​ല​ക്ഷ്മി ധാരണയായി

dhanalakshmiകൊ​​​ച്ചി: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യാ​​​യ ക​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കോ​​​മേ​​​ഴ്സി​​​ന്‍റെ എ​​​ല്ലാ​​​വി​​​ധ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ളും ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ലെ ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ വ​​​ഴി വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ധാ​​​ര​​​ണ​​പ്ര​​​കാ​​​രം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു കോ​​​ർ​​പ​​​റേ​​​റ്റ് ഏ​​​ജ​​​ന്‍റ് ആ​​​യി​​​രി​​​ക്കു​​​മെ​​​ങ്കി​​​ലും ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു ബ​​​ന്ധം തു​​​ട​​​രാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു.

ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ളാ​​​വും ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക. ജോ​​​ലി​​​യി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ, ജീ​​​വി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു​​​ള്ള ഉ​​​റ​​​പ്പാ​​​യ വ​​​രു​​​മാ​​​നം, കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള സ​​​ന്പാ​​​ദ്യം, സ​​​മ​​​ഗ്ര സം​​​ര​​​ക്ഷ​​​ണം തു​​​ട​​​ങ്ങി പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് കാ​​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കോ​​​മേ​​​ഴ്സ് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നു​​​ള്ള​​​ത്.

ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണ​​​യാ​​​യ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കു സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​ണ് ഇ​​​രു​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി. ​​​ശ്രീ​​​റാം, ക​​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കോ​​​മേ​​​ഴ്സ് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​ർ അ​​​നു​​​ജ് മാ​​​ത്തൂ​​​ർ, ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പി. ​​​മ​​​ണി​​​ക​​​ണ്ഠ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Related posts