ലങ്കൻ പര്യടനം:മു​ര​ളി വി​ജ​യ്ക്ക് പ​രുക്ക് ശിഖർ ധവാൻ ടീമിൽ

shikkardhavanമും​ബൈ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കു​മൂ​ലം വി​ശ്ര​മ​ത്തി​ലു​ള്ള ഓ​പ്പ​ണ​ര്‍ മു​ര​ളി വി​ജ​യ്ക്ക് പ​ക​രം ശി​ഖ​ര്‍ ധ​വാ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് മു​ര​ളി വി​ജ​യ്‌യു​ടെ ക​ണ​ങ്കാ​ലി​ല്‍ പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യെ​ങ്കി​ലും വേ​ദ​ന കു​റ​വി​ല്ലാ​ത്ത​തി​നാ​ല്‍ താ​ര​ത്തി​നു വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

2016ലെ ​ന്യു​സി​ല​ൻഡി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​നു ശേ​ഷം ഇ​ത്യാ​ദ്യ​മാ​യാ​ണ് ശി​ഖ​ര്‍ ധ​വാ​ന്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. 23 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി താ​രം 1464 റ​ണ്‍സാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്. മു​ന്നു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ഏ​ക​ദി​ന മാ​ച്ചും ഒ​രു ട്വ​ന്‍റി-20 മ​ത്സ​ര​വും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര ഈ ​മാ​സം 26ന് ​ആ​രം​ഭി​ക്കും. ടീം :​ വി​രാ​ട് കോ​ഹ്‌​ലി(​ക്യാ​പ്റ്റ​ന്‍ ), ശി​ഖ​ര്‍ ധ​വാ​ന്‍ , കെ.​എ​ല്‍. രാ​ഹു​ല്‍ , ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, രോ​ഹി​ത് ശ​ർ​മ, ആർ. അ​ശ്വി​ന്‍ , ര​വീ​ന്ദ്ര ജ​ഡേ​ജ, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ഇ​ഷാ​ന്ത് , ഉ​മേ​ഷ് യാ​ദ​വ് , ഹാ​ര്‍ദി​ക്പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, മു​ഹ​മ്മ​ദ് ഷാ​മി, കു​ല്‍ദീ​പ് യാ​ദ​വ്, അ​ഭി​ന​വ് മു​കു​ന്ദ്.

Related posts