മ​ട്ട​ന്നൂ​രി​ൽ ജീ​പ്പി​ൽ ക​ട​ത്തി​യ സ്ഫോ​ട​ക വ​സ്തു​ക്കളുമായി തമിഴ്നാട്ടുകാരായ  രണ്ടുപേർ പിടിയിൽ 

മ​ട്ട​ന്നൂ​ർ: ജീ​പ്പി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു ശേ​ഖ​ര​വു​മാ​യി ര​ണ്ടു പേ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടെ തി​രു​വ​ണ്ണാ​മ​ലൈ കോ​ടി​ക്കു​പ്പ​ത്തെ ചെ​ട്ടി​യാ​ർ സ്ട്രീ​റ്റി​ൽ കെ.​എ​ളു​മ​ലൈ (37), മ​യ്യി​ൽ പാ​വ്വ​ന്നൂ​ർ മൊ​ട്ട​യി​ലെ പി.​പി.​ഹ​രീ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ എ​സ് ഐ ​കെ.​രാ​ജീ​വ് സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി വെ​ള്ളി​യാം​പ​റ​മ്പി​ൽ വ​ച്ചു മ​ട്ട​ന്നൂ​ർ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​ട്ട​ന്നൂ​രി​ൽ നി​ന്നും ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പി​ൽ നി​ന്നും 49 ഇ​ല​ക്ട്രി​ക് ഡി​ക് ണേ​റ്റ​റു​ക​ളും 21 ജ​ലാ​റ്റി​ൻ സ്റ്റി​ക്കും പി​ടി​കൂ​ടി​യ​ത്. ജീ​പ്പി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക്ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സ്ഫോ​ട​ക വ​സ്തു​വും ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തി​കൊ​ണ്ടു പോ​കു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം മ​ട്ട​ന്നൂ​ർ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.  മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്ഫോ​ട​ന​മു​ണ്ടാ​കു​ന്ന​തി​നാ​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത് പോ​ലീ​സ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

Related posts