ആമസോൺ ഡിജിറ്റൽ വാലറ്റിന് റിസർവ് ബാങ്കിന്‍റെ അംഗീകാരം

amazon-lമും​ബൈ: രാ​ജ്യ​ത്ത് സ്വ​ന്ത​മാ​യി ഡി​ജി​റ്റ​ൽ വാ​ല​റ്റ് ആ​രം​ഭി​ക്കാ​ൻ ആ​മ​സോ​ൺ ഇ​ന്ത്യ​യ്ക്ക് റി​സ​ർ​വ് ബാ​ങ്ക് അം​ഗീ​കാ​രം ന​ല്കി. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ആ​മ​സോ​ണി​ന് ബി​സി​ന​സി​ൽ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് ഒ​ന്നി​ൽ കൂ​ടു​ത​ൽ ഒ​ഥ​ന്‍റി​ഫി​ക്കേഷ​ൻ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മി​ല്ലാ എ​ന്ന​ത് ഇ​ട​പാ​ടു​കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​ക്കും. ഇ​തു കൂ​ടാ​തെ മ​റ്റു ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​തു​പോ​ലെ കാ​ഷ് ബാ​ക്ക് ഓ​ഫ​റു​ക​ളും ആ​​മ​സോ​ൺ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ആ​മ​സോ​ൺ പേ ​സ​ർ​വീ​സി​ൽ ആ​മ​സോ​ണി​നു​ള്ളി​ൽത്ത​ന്നെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​ണ് അ​നു​വ​ദ​നീ​യ​മാ​യി​രു​ന്ന​ത്. പു​തി​യ വാ​ല​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ അ​മ​സോ​ണേ​ത​ര ഇ​ട​പാ​ടു​ക​ളും സാ​ധ്യ​മാ​കും. രാ​ജ്യ​ത്ത് പ്ര​ചാ​ര​മേ​റി​വ​രു​ന്ന ഡി​ജി​റ്റ​ൽ വാ​ല​റ്റ് മേ​ഖ​ല​യു​ടെ ഒ​രു ഓ​ഹ​രി നേ​ടു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ക​മ്പ​നി​യു​ടെ ഉ​ദ്ദേ​ശ്യം.

Related posts