കാവ്യയെ കല്യാണം ആലോചിച്ച് ചെന്നപ്പോള്‍ അമ്മ സമ്മതിച്ചില്ല, മനസില്ലാ മനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ സമ്മതം മൂളിയത്, കാല്യണത്തിനു പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ദിലീപ്

dileep 2ദിലീപ്- കാവ്യ വിവാഹത്തിനു പിന്നിലെ ആരും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി നടന്‍ ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്  അനുവദിച്ച അഭിമുഖത്തിലാണ് ജനപ്രിയ താരത്തിന്റെ ഈ തുറന്നുപറച്ചില്‍. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും വിഷമം കണ്ടാണ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. കാവ്യയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍, വളരെ എതിര്‍പ്പുള്ള ആയുള്ള പ്രതികരണമാണ് ലഭിച്ചത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അത് ശരിയാകില്ല, അവള്‍ക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. ദിലീപിന്റെ ജീവിതം പോയെന്ന പേരില്‍ കാവ്യ ബലിയാടാകുന്നു എന്നും അമ്മ പറഞ്ഞു. ഗോസിപ്പുകള്‍ സത്യമാണെന്ന് എല്ലാവരും പറയുമെന്നതിനാല്‍, അത് വേണ്ടെന്ന് പറഞ്ഞു.

പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാല്‍ രണ്ടുപേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരാളുടെ ജീവിതം നശിപ്പിക്കാന്‍ പോവുകയാണെന്ന് തന്നെക്കുറിച്ച് മഞ്ഞപത്രങ്ങളെഴുതും. മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ആളാകണമെന്ന് നിര്‍ബന്ധമുണ്ടെന്നും കാവ്യയുടെ വീട്ടുകാരോട് പറഞ്ഞു. കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാനാകില്ല, മീനാക്ഷിക്ക് കാവ്യയെ അമ്മയായി കാണാനുമാകില്ല, ഇക്കാര്യം തനിക്കുറപ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ കാവ്യയുടെ വീട്ടില്‍ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളും കാവ്യയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ദിലീപ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ മുന്‍ കൈയ്യില്‍ മനസില്ലാമനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതം മൂളിയത്.

രജിസ്റ്റര്‍ മാരേജ് മതീന്നാണ് എല്ലാവരും പറഞ്ഞതെന്നും ദിലീപ് വിശദീകരിക്കുന്നു. ഒളിച്ചുപോയി കല്യാണം കഴിച്ചെന്ന് പറയാതിരിക്കാന്‍ അതുവേണ്ടെന്ന് താന്‍ പറഞ്ഞു. കല്യാണത്തിന് തലേന്ന് മമ്മൂട്ടിയെ പോയി കണ്ടു, കാര്യങ്ങള്‍ പറഞ്ഞു. ജയറാമിനെയൊക്കെ രാവിലെ ഏഴരയ്ക്കാണ് വിളിച്ചത്. ചാനലുകള്‍ക്ക് മുന്‍പ് കൊടുത്ത വാക്ക് ഓര്‍മ്മിച്ച്, താന്‍ തന്നെയാണ് എല്ലാവരെയും വിളിച്ചത്.

മകളെ നിര്‍ബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. അവള്‍ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. തങ്ങളേക്കാള്‍ മഞ്ഞപത്രക്കാരാണ് ഇപ്പോള്‍ തങ്ങളുടെ വീട്ടില്‍ താമസമെന്നും ദിലീപ് പരിഹസിച്ചു. കാവ്യയും മീനാക്ഷിയും തമ്മിലടിയാണെന്നുള്ളത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. പറഞ്ഞുപറഞ്ഞ് ഒന്ന് വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്നും ദിലീപ് അഭ്യര്‍ത്ഥിച്ചു. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ലെന്നും ദിലീപ് പറഞ്ഞു. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് കാരണമെന്നും ദിലീപ് വ്യക്തമാക്കി.

Related posts