പോലീസ് അന്വേഷിക്കുന്ന ദിലീപിന്റെ ബിനാമിയായ നടി അതുതന്നെ, തമിഴില്‍ നിന്നും മലയാളത്തിലെത്തിയ നടി ദിലീപിന്റെ നായികയായത് രണ്ടു ചിത്രത്തില്‍, നടി വിവാദങ്ങളുടെ തോഴി

2നടന്‍ ദിലീപിന്റെ ബിനാമി സമ്പാദ്യത്തിന്റെ ഒരുപങ്ക് പ്രമുഖ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് അടുത്തിടെ പോലീസിന് വിവരം കിട്ടിയിരുന്നു. അതുപ്രകാരം പോലീസ് ഈ നടിയുടെ നീക്കങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരുകാലത്ത് താരമായി തിളങ്ങി നിന്ന നടി പല വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു. ബാര്‍ ക്ലബ്ബില്‍ കാമുകനുമൊത്ത് നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഇവരുടേതായി പുറത്തുവന്നിരുന്നു. ഒരു മലയാളി ബിസിനസുകാരന്റെ മരണവുമായി ബന്ധപ്പെട്ടും 30 പിന്നിട്ട ഈ നടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു.

രണ്ടു ചിത്രങ്ങളിലാണ് ദിലീപിന്റെ നായികയായി ഇവര്‍ അഭിനയിച്ചത്. ആദ്യചിത്രം ഭേദപ്പെട്ട രീതിയില്‍ കളക്ഷനുണ്ടായപ്പോള്‍ രണ്ടാംചിത്രം എട്ടുനിലയില്‍ പൊട്ടി. ഇതിനുശേഷം ശ്രദ്ധേയമായ റോളുകളൊന്നും കിട്ടിയില്ലെങ്കിലും ടിവി റിയാലിറ്റി ഷോകളിലും മറ്റും സജീവമായിരുന്നു. ഇടയ്ക്ക് ചില ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായെങ്കിലും അതിലൊന്നും നായിക കഥാപാത്രമായിരുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലും ഈ നായിക ഉണ്ടായിരുന്നു. അന്തരിച്ച സംവിധായകന്റെ ഈ ചിത്രവും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

ദിലീപിന്റെ ചില അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ ഇവരുടെയും അടുത്ത ബന്ധുവിന്റെയും അക്കൗണ്ടിലേക്ക് എത്തിയതായാണ് പോലീസ് കണ്ടെത്തിയത്. നടി അടുത്തകാലത്ത് നടത്തിയ വിദേശയാത്രകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന് ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് സൂചന. അതിനിനിടെ ദിലീപിന് ആലപ്പുഴയില്‍ കായല്‍ക്കരയില്‍ അനധികൃത സമ്പാദ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സൗണ്ട് തോമയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ദിലീപ് ഇവിടെ സ്ഥലം സ്വന്തമാക്കുന്നത്.

Related posts