യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ ഹ​ർ​ജി​ക​ൾ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഈ​മാ​സം 26 ലേ​ക്ക് മാ​റ്റി.

വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണം, വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ക്ക​ണം, സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു പു​റ​മെ ഇ​ര​യാ​യ ന​ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണം എ​ന്നീ ഹ​ർ​ജി​ക​ളാ​ണ് അ​ന്നു പ​രി​ഗ​ണി​ക്കു​ക.

ഇ​തി​നൊ​പ്പം കേ​സി​ലെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​ക​ളും വി​ടു​ത​ൽ ഹ​ർ​ജി​ക​ളും അ​ന്നു പ​രി​ഗ​ണി​ക്കും. 2017 ഫെ​ബ്രു​വ​രി 17-നു ​രാ​ത്രി​യാ​ണ് യു​വ​ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച​ത്.

Related posts