ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദിലീപ്; നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസ്! അന്തിമ കുറ്റപത്രം തയാറാക്കുന്നത് ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യ​തോ​ടെ ജാ​മ്യം ല​ഭി​ക്കു​ന്ന​ത് ഏ​തു വി​ധേ​യേ​നെ​യും എ​തി​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തി​ന​കം​ത​ന്നെ പോ​ലീ​സ് ആ​രം​ഭി​ച്ച​താ​യാ​ണു വി​വ​രം. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തു​വ​രെ ല​ഭ്യ​മാ​യ തെ​ളി​വു​ക​ൾ കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ജി​ഷ വ​ധ​ക്കേ​സി​ൽ കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ത​ന്നെ അ​ന്തി​മ കു​റ്റ​പ​ത്ര​വും പോ​ലീ​സ് ത​യ്യാ​റാ​ക്കി​വ​രു​ന്ന​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ത​യ്യാ​റാ​യി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ളെ ത​ക​ർ​ത്തെ​റി​യാ​ൻ ത​ക്ക തെ​ളി​വു​ക​ളു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ന​ട​നു ജാ​മ്യം ല​ഭി​ക്കി​ല്ലെ​ന്ന സൂ​ച​ന​ത​ന്നെ​യാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന​തും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ത​യ്യാ​റാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​വെ​ന്നു മാ​ത്ര​മാ​ണു കേ​സ് സം​ബ​ന്ധി​ച്ച് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഫോ​ണ്‍ മു​ഖാ​ന്തി​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ര​സ്പ​രം കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ൻ​പോ​ലും ത​യ്യാ​റാ​കു​ന്നി​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പോ​കു​മെ​ന്ന ഭ​യ​മാ​ണ് ഇ​തി​നു കാ​ര​ണം. ഫാ​ക്സ് മു​ഖാ​ന്തി​ര​മാ​ണു കേ​സ് സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ത​ന്‍റെ പു​തി​യ അ​ഭി​ഭാ​ഷ​ക​ൻ മു​ഖാ​ന്തി​രം സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ ജാ​മ്യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ദി​ലീ​പെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ജ​യി​ലി​ലെ​ത്തി ദി​ലീ​പി​നെ സ​ന്ദ​ർ​ശി​ച്ച സ​ഹ​സം​വി​ധാ​യ​ക​ൻ സ​ലീം ഇ​ന്ത്യ​യും ഇ​ത്ത​ര​ത്തി​ൽ ദി​ലീ​പ് പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച​താ​യാ​ണു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ, റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ദി​ലീ​പി​നെ ആ​ലു​വ സ​ബ് ജ​യി​ലി​ൽ അ​മ്മ സ​രോ​ജം സ​ന്ദ​ർ​ശി​ച്ചു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണു ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് സൂ​ര​ജും അ​നൂ​പും അ​മ്മ​യോ​ടൊ​പ്പം ജ​യി​ലി​ലെ​ത്തി​യ​ത്. അ​മ്മ​യും അ​നൂ​പും മാ​ത്ര​മാ​ണു ജ​യി​ലി​നു​ള്ളി​ലേ​ക്കു പോ​യ​ത്. അ​തേ​സ​മ​യം, ന​ട​ൻ ദി​ലീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. 18ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മു​ൻ​പു ദി​ലീ​പ് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ജൂ​ലൈ 24ന് ​ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

Related posts