ദിലീപും നടന്‍ സിദ്ദിഖും നടിയെ ഭീഷണിപ്പെടുത്തുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു! ദിലീപിന്റെ പങ്ക് ആദ്യം സംശയിച്ചത് നടിയുടെ സഹോദരന്‍! കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്. തന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ നടിയാണ് കാരണമെന്ന ചിന്തയായിരുന്നു ഇതിനു പിന്നില്‍. നടന്‍ സിദ്ദിഖും ഇതിന് സാക്ഷിയാണ്. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

സംഭവത്തില്‍ നടന്‍ ദലീപിന്റെ പങ്ക് ആദ്യം സംശയിച്ചത്, ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്റെ മൊഴി. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചെന്ന വിവരം പുറത്തുവന്നതോടെ സംശയം ബലപ്പെട്ടു. നടിയെ ചൊല്‍പടിയില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിയോട് ആവശ്യപ്പെട്ടത്.

 

 

Related posts