ദിലീപിന് ജാമ്യമില്ല..! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു; ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദം അംഗീകരിക്കുകയായിരുന്നു

dillepകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

ദിലീപിനെതിരേ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

Related posts