ദിലീപിന്റെ ആദ്യ യാത്ര തമിഴ്‌നാട്ടിലേക്ക് ! ജാമ്യവ്യവസ്ഥ യാത്ര മുടക്കുമോയെന്ന ആശങ്കയില്‍ നിര്‍മാതാക്കളും ആരാധകരും

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച ദിലീപ് മൂന്നരമാസത്തെ ഇടവേളയ്ക്കു ശേഷം സിനിമാ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ജൂലൈയില്‍ അറസ്റ്റിലാവുമ്പേള്‍ കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു ദിലീപ്.

ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തമിഴ്‌നാട്ടിലായിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കുകയാണ് ദിലീപിന്റെ ആദ്യ ദൗത്യം. ജാമ്യ ഉപാധികള്‍ നിലനില്‍ക്കുന്നതില്‍ ദിലീപ് നിയമോപദേശം തേടും.

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുരളീ ഗോപിയുടേതാണ് തിരക്കഥ. ദിലീപിന്റെ രാമലീലക്ക് കിട്ടിയ സ്വീകാര്യത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ചിത്രം പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ പ്രചോദനമായിട്ടുണ്ട്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

 

Related posts